'നാട്ടിലെ ഒരു പയ്യൻ എന്നെ മോശം രീതിയിൽ സ്പർശിക്കുമായിരുന്നു'; കുട്ടിക്കാല അനുഭവം പങ്കുവച്ച് കങ്കണ

'അഞ്ചും ആറും വയസ് പ്രായമുള്ളപ്പോള്‍ കുറച്ച് മുതില്‍ന്ന ആണ്‍കുട്ടികള്‍ വന്ന് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുമായിരുന്നു'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ലൈം​ഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞി കങ്കണ റണാവത്ത്. നാട്ടിൽ തന്നെയുള്ള ഒരു പയ്യനിൽ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായത്. താരം അവതാരകയായി എത്തുന്ന റിയാലിറ്റി ഷോ ലോക് അപ്പിലാണ് കങ്കണയുടെ തുറന്നു പറച്ചിൽ. 

ഷോയിലെ മത്സരാര്‍ത്ഥിയായ മുനവര്‍ ഫറൂഖി തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ആറാം വയസിലാണ് താരത്തിന് മോശം അനുഭവമുണ്ടായത്. ഇത് കേട്ടതിന് പിന്നാലെയാണ് കങ്കണ തനിക്കുണ്ടായ കുട്ടിക്കാല അനുഭവം പങ്കുവച്ചത്. എല്ലാ വര്‍ഷവും നിരവധി കുട്ടികളാണ് ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതെന്നും എന്നാല്‍ പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും കങ്കണ പറഞ്ഞു. 

'കുട്ടിക്കാലത്ത് എല്ലാവരും ഇത്തരം മോശം സ്പര്‍ശനങ്ങള്‍ക്ക് ഇരയാവാറുണ്ട്. ഞാന്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇത്തരത്തില്‍ അനുഭവമുണ്ടാകും. എന്റെ നഗരത്തില്‍വച്ച് ഞാന്‍ കുട്ടിയായിരുന്ന സമയത്ത് എന്നേക്കാള്‍ കുറച്ചു വയസു മുതിര്‍ന്ന ഒരു പയ്യന്‍ എന്നെ മോശമായി സ്പര്‍ശിക്കുമായിരുന്നു. അപ്പോള്‍ അത് എങ്ങനെയുള്ള സ്പര്‍ശനമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കുടുംബം എത്രത്തോളം സംരക്ഷിക്കുന്നുണ്ടെങ്കിലും എല്ലാ കുട്ടികളും ഇതിലൂടെ കടന്നു പോകും.' - കങ്കണ പറഞ്ഞു. 

കുട്ടിക്കാലത്ത് മോശം സ്പര്‍ശനത്തെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നില്ലെന്നും അതിനാല്‍ കുട്ടികള്‍ ഒരുപാട് അനുഭവിക്കേണ്ടതായി വരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടാതെ മറ്റൊരു അനുഭവവും താരം പങ്കുവച്ചു. കുട്ടിക്കാലത്ത് മുതിര്‍ന്ന കുട്ടിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് കങ്കണ പറഞ്ഞത്. അഞ്ചും ആറും വയസ് പ്രായമുള്ളപ്പോള്‍ കുറച്ച് മുതില്‍ന്ന ആണ്‍കുട്ടികള്‍ വന്ന് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും എന്നാല്‍ അത് ലൈംഗിക അതിക്രമമാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com