"ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ; 'പ്രസംഗ' സ്വഭാവമുള്ള പലർക്കുമിടയിൽ ഒരു അദ്ഭുതം" 

പുതിയ സിനിമയ്ക്ക് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്ന് രണ്ടു ലക്ഷത്തിന്റെ ചെക്ക് സുരേഷ്ഗോപി മാ സംഘടനയ്ക്ക് നൽകി
ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ​ഗോപി/ചിത്രം; ഫേയ്സ്ബുക്ക്
ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ​ഗോപി/ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്ന് മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കു രണ്ട് ലക്ഷം രൂപ നൽകുമെന്ന വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ് നടൻ സുരേഷ്ഗോപി. ഒറ്റക്കൊമ്പൻ എന്ന പുതിയ സിനിമയ്ക്ക് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്ന് രണ്ടു ലക്ഷത്തിന്റെ ചെക്ക് അദ്ദേഹം മാ സംഘടനയ്ക്ക് നൽകി. താരത്തിന്റെ പ്രവർത്തിയെ പ്രശംസിച്ച് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ടിനി ടോം. 

‘വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത 'പ്രസംഗ' സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അദ്ഭുതമാണ്...'മാ' സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ...വലിയ നന്ദി.’ 'മാ' സംഘടനയിലെ അം​ഗം കൂടിയായ ടിനി ടോമിന് ചെക്ക് കൈമാറുന്ന സുരേഷ് ​ഗോപിയുടെ ചിത്രം പങ്കുവച്ചാണ് വാക്കുകൾ‌. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com