'സംസ്കൃതത്തെ ദേശിയ ഭാഷയാക്കണം, ഹിന്ദിയെ തള്ളിപ്പറയുന്നത് ഭരണഘടന നിഷേധം'; ഭാഷ വിവാദത്തിൽ കങ്കണ റണാവത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2022 12:41 PM |
Last Updated: 28th October 2022 11:48 AM | A+A A- |

ധാക്കഡിന്റെ ട്രെയിലർ ലോഞ്ചിനിടെ കങ്കണ റണാവത്ത്/ പിടിഐ
തെന്നിന്ത്യൻ നടൻ കിച്ച സുദീപും ബോളിവുഡ് നടൻ അജയ് ദേവ്ഗണും തുടങ്ങിവച്ച ഭാഷാ വിവാദത്തിൽ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. ഹിന്ദി നമ്മുടെ ദേശിയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറഞ്ഞതിൽ തെറ്റില്ല എന്നാണ് താരം പറഞ്ഞത്. എന്നാൽ സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാകണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കങ്കണ വ്യക്തമാക്കി.
സംസ്‌കൃതം നമ്മുടെ രാഷ്ട്ര ഭാഷയാകണം എന്നാണ് ഞാന്‍ പറയുന്നത്. ഹിന്ദി, ജര്‍മനി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളെല്ലാം സംസ്‌കൃതത്തില്‍ നിന്ന് വന്നവയാണ്. എന്തുകൊണ്ട് സംസ്‌കൃതത്തെ ദേശിയ ഭാഷയാക്കിക്കൂടാ. സ്‌കൂളില്‍ എന്തുകൊണ്ടാണ് നിര്‍ബന്ധമാക്കാത്തത്. എനിക്ക് അത് അറിയില്ല. പുതിയ ചിത്രം ധാകഡിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരം അഭിപ്രായം പറഞ്ഞത്.
ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറയുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഓരോരുത്തർക്കും അവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാൻ അവകാശമുണ്ടെന്നും താരം വ്യക്തമാക്കി. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്നും കങ്കണ കങ്കണ റണൗത്ത് പറഞ്ഞു. "ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, അതിനാൽ, ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ ജി പറഞ്ഞപ്പോൾ, അദ്ദേഹത്തിന് തെറ്റില്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾ മനസ്സിലാക്കുന്ന ഒരേയൊരു ബോധമാണെങ്കിൽ, അത് നിങ്ങളുടെ തെറ്റാണ്. എങ്കിൽ. കന്നഡ ഹിന്ദിയേക്കാൾ പഴയതാണ്, തമിഴും പഴയതാണെന്ന് ആരോ എന്നോട് പറയുന്നു, അപ്പോൾ അവരും തെറ്റല്ലട - കങ്കണ വ്യക്തമാക്കി.
ഹിന്ദി ദേശിയ ഭാഷയല്ലെന്ന കിച്ചാ സുദീപിന്റെ അഭിപ്രായമാണ് ചർച്ചകൾക്ക് വഴിവച്ചത്. ഒരു അഭിമുഖത്തിനിടെ കെജിഎഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തത്. ഇന്ന് ഏത് സിനിമയാണ് ഹിന്ദി പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും താരം ചോദിച്ചു.
അതിനു പിന്നാലെ പ്രതികരണവുമായി അജയ് ദേവ്ഗൺ രംഗത്തെത്തി. എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നത് എന്നാണ് അജയ് ട്വീറ്റ് ചെയ്തത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷയായിരിക്കുമെന്നും രാഷ്ട്ര ഭാഷയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
'ഏഴിമല പൂഞ്ചോല' വീണ്ടും പാടി ചിത്ര, നേരത്തെ പാടിയതിലും 'പൊളിച്ചിരിക്കുന്നു' എന്ന് ഭദ്രൻ; കുറിപ്പ്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ