'നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കുക', പാപ്പനെതിരെ മോശം കമന്റുകൾ; പ്രതികരണവുമായി മാലാ പാർവതി

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ചെറിയൊരു കഥാപാത്രമായി മാലാ പാർവതിയും എത്തുന്നുണ്ട്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

സുരേഷ് ​ഗോപി നായകനായി എത്തിയ പാപ്പൻ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിനെതിരെ മനഃപൂർവമായ ഡീ​ഗ്രേഡിങ് നടക്കുന്നതായും ആരോപണമുണ്ട്. പാപ്പന്റെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ വന്ന മോശം കമന്റുകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി.  രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കണമെന്നാണ് മാലാ പാർവതി ഫേയ്സ്ബുക്കിൽ കുറിച്ചത്.

"ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ. ഒരപേക്ഷയുണ്ട്. "പാപ്പൻ " എന്ന ചിത്രത്തിൻ്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ..  പോസ്റ്ററിൻ്റെ താഴെ ചില മോശം കമൻ്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക!", മാലാ പാർവതി കുറിച്ചത്.

മാലാ പാർവതിയുടെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. വ്യക്തിപരമായി അങ്ങേരുടെ രാഷ്ട്രീയത്തോട് എതിർപ്പുള്ള ആളാണ് ഞാൻ പക്ഷെ സിനിമയിൽ അങ്ങേരുടെ രാഷ്ട്രീയം കടത്താത്തിടത്തോളം കാലം കണ്ടു ആസ്വദിക്കുക തന്നെ ചെയ്യും- എന്നായിരുന്നു ഒരാളുടെ കമന്റ്. രാഷ്ട്രീയം വെറെ സിനിമ വേറെയാണെന്നും പറയുന്നവരുണ്ട്. മാലാ പാർവതിയെ പ്രതികൂലിച്ചു കമന്റുകൾ വരുന്നുണ്ട്. 

ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ചെറിയൊരു കഥാപാത്രമായി മാലാ പാർവതിയും എത്തുന്നുണ്ട്. തിയറ്ററിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടു ദിവസം കൊണ്ട് 7.03 കോടി രൂപ ചിത്രം നേടി. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയത്. നിത പിള്ള, ​ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ആശാ ശരത്ത് തുടങ്ങിയ വലിയ താര നിരയും ചിത്രത്തിലുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com