''എന്‍ജോയ് എന്‍ജാമി' എന്റേത്, ഒരു വാക്കുപോലും ആരും പറഞ്ഞു തന്നിട്ടില്ല'; വിവാദത്തിന് പിന്നാലെ അറിവ്

ചെസ്സ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗായിക ദീ ഗാനം ആലപിച്ചിരുന്നു. ഇതില്‍ സംഗീത സംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് പറഞ്ഞത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ന്‍ജോയ് എന്‍ജാമി തന്റേത് തന്നെയെന്ന് വ്യക്തമാക്കി റാപ്പർ അറിവ്. തമിഴ്‌നാട്ടില്‍ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗായിക ദീ ഗാനം ആലപിച്ചിരുന്നു. ഇതില്‍ സംഗീത സംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് പറഞ്ഞത്. കൂടാതെ അറിവിന്റെ പേരു പോലും പറയാതിരുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നതിനു പിന്നാലെയാണ് വൈകാരികമായ കുറിപ്പുമായി അറിവ് രംഗത്തെത്തിയത്. 

ഗാനം എഴുതി, സംഗീതം നല്‍കി, പാടിയത് താനാണെന്നും ആരും ഇതില്‍ സഹായിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഈ പാട്ടിനായി ആറ് മാസത്തോളം ചെലവഴിച്ചെന്നും അറിവ് കുറിച്ചിട്ടുണ്ട്. ആര് എന്തൊക്കെ പറഞ്ഞാലും തന്റെ പൂര്‍വികരുടെ ചരിത്രമാണ് എന്‍ജോയ് എന്‍ജാമിയെന്നും വ്യക്തമാക്കി. എപ്പോഴും സത്യമായിരിക്കും അവസാനം വിജയിക്കുക എന്നും കുറിച്ചിട്ടുണ്ട്.

അറിവിന്റെ കുറിപ്പ് വായിക്കാം

ഞാനാണ് എന്‍ജോയ് എന്‍ജാമി, സംഗീതം നല്‍കുകയും എഴുതുകയും പാടുകയും അവതരിപ്പിക്കുകയും ചെയ്തത്. എനിക്ക് ഇത് എഴുതാന്‍ ട്യൂണോ മെലഡിയോ ഒരു വാക്കുപോലും ഒരാളും തന്നിട്ടില്ല. ആറ് മാസത്തെ ഉറക്കമില്ലാത്തതും സമ്മര്‍ദ്ദം നിറഞ്ഞതുമായ രാത്രികളും പകലുകളമാണ് ഇതിനായി ചെലവാക്കിയത്. ഇതൊരു ടീം വര്‍ക്കാണ് എന്നതില്‍ ഒരു സംശയവുമില്ല. ഇത് എല്ലാവരേയും ഒന്നിക്കും എന്നതിലും സംശയമില്ല. പക്ഷേ വള്ളിയമ്മാളിന്റേയും ഭൂമിയില്ലാത്ത തേയിലത്തോട്ടക്കിലെ അടിമകളായ എന്റെ പൂര്‍വികരുടേയും ചരിത്രമല്ല അതെന്ന് അര്‍ത്ഥമില്ല. എന്റെ എല്ലാ പാട്ടുകളിലും തലമുറകള്‍ അനുഭവിച്ച അടിച്ചമര്‍ത്തിലിന്റെ മുറിപ്പാടുകള്‍ ഉണ്ടാകും. ഇതുപോലെ തന്നെ. 

ഈ നാട്ടില്‍ പതിനായിരം ഫോക് സോങ്ക്‌സ് ഉണ്ടാകും. ആ പാട്ടുകളെല്ലാം പൂര്‍വകരുടെ ശ്വാസവും അവരുടെ വേദനയും ജീവിതവും സ്‌നേഹവും അവരുടെ പ്രതിരോധവും അവരുടെ നിലനില്‍പ്പുമെല്ലാം വഹിക്കുന്നതാണ്. മനോഹരമായ ഗാനങ്ങളിലൂടെയാണ് ഇത് സംസാരിക്കുന്നത്. തലമുറകളോളമുള്ള രക്തവും വിയര്‍പ്പുമാണ് കലയെ സ്വതന്ത്ര്യമാക്കിയ ഗാനങ്ങളായത്. ആ ഗാനങ്ങളിലൂടെ ഈ പാരമ്പര്യമാണ് ഞങ്ങള്‍ കൊണ്ടുനടക്കുന്നത്. നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആര്‍ക്കുവേണമെങ്കിലും നിങ്ങളുടെ നിധി തട്ടിയെടുക്കാം. ഉണര്‍ന്നിരിക്കുമ്പോള്‍ അത് സാധിക്കില്ല. ജയ് ബീം. എപ്പോഴും സത്യമായിരിക്കും അവസാനം വിജയിക്കുക. അറിവ് കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com