"ആണിനൊപ്പം ഫോട്ടോയിട്ടാൽ അവനുമായി ബന്ധം, പെണ്ണിനൊപ്പമെങ്കിൽ ഞങ്ങൾ തമ്മിൽ ബന്ധം; വൃത്തികേടിന് ഒരു പരിധി ഇല്ലേ?", പ്രതികരിച്ച് രഞ്ജിനി ജോസ്, വിഡിയോ

എന്തും പറയാം, എഴുതാം എന്ന് ചിന്തിക്കുന്നതിൽ മാറ്റമുണ്ടാകണമെന്നും തീർച്ചയായും ഇതിനൊരു നിയമമുണ്ടാകണമെന്നും രഞ്ജിനി പറഞ്ഞു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
2 min read

ൺലൈൻ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ​ഗായിക രഞ്ജിനി ജോസ്. തന്റെയും അവതാരക രഞ്ജിനി ഹരിദാസിന്റെയും സൗഹൃദത്തെ മോശമായി ചിത്രീകരിച്ചുള്ള വാർത്തകളോടാണ് ​ഗായിക സോഷ്യമീഡിയയിൽ പങ്കുവച്ച് വിഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്. സൗഹൃതദിനവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ഇരുവരും വിവാഹത്തെക്കുറിച്ചുള്ള നിലപാട് തുറന്നുപറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ഇവർ ലെസ്ബിയൻ കപ്പിൾസ് ആണെന്ന തരത്തിൽ വാർത്ത പുറത്തുവരികയായിരുന്നു. ഇതിനെതിരെയാണ് രഞ്ജിനി ജോസ് രം​ഗത്തെത്തിയത്. 

താരങ്ങളെക്കുറിച്ച് എന്തും പറയാം, എഴുതാം എന്ന് ചിന്തിക്കുന്നതിൽ മാറ്റമുണ്ടാകണമെന്നും തീർച്ചയായും ഇതിനൊരു നിയമമുണ്ടാകണമെന്നും രഞ്ജിനി പറഞ്ഞു. 

രഞ്ജിനിയുടെ വാക്കുകൾ

നമ്മളൊക്കെ മനുഷ്യരാണ്. എല്ലാവരുടെയും ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുള്ള സമയമാണ്. അതിനിടയ്ക്ക് ഒരു ബന്ധവുമില്ലാതെ ഒരു കാര്യവുമില്ലാതെ നമ്മളെക്കുറിച്ച് ഇല്ലാക്കഥകൾ വരുന്നത്. ശരിയാണ് വായിക്കുന്നവർക്ക് ഇതൊരു രസമാണ്. കാരണം സെലിബ്രിറ്റികളെക്കുറിച്ച് എന്തെങ്കിലും വൃത്തികേട് പറയുന്നത് ഒരു രസമുള്ള കാര്യമാണ്. പക്ഷെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എല്ലാവരും മനുഷ്യരാണ്. ഞാൻ എന്റെ സ്വകാര്യ ജീവിതം ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിൽ പറയുകയോ ഒന്നും ഇന്നേവരെ ചെയ്യാത്ത ഒരാളാണ്. എന്തിനാണ് കുറച്ച് മാസങ്ങളായി ഇങ്ങനെ ടാർഗെറ്റ് ചെയ്യുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഒന്നുരണ്ടുപ്രാവശ്യം നമ്മൾ വിട്ടുകളയും. പക്ഷെ വീണ്ടും ടാർഗറ്റ് ചെയ്യുമ്പോൽ നമ്മൾ മനുഷ്യരാണ്. 

ഒരു ആണിന്റെ കൂടെ ഫോട്ടോ ഇടുമ്പോഴും അവൻ ഒരു ബർത്ത്‌ഡേ പോസ്റ്റിൽ എന്നെ ടാഗ് ചെയ്യുമ്പോഴും ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നും ഞങ്ങൾ കല്യാണം കഴിക്കാൻ പോകുവാണെന്നും അല്ല അതിനർത്ഥം. അത് വിട്ടിട്ട് എന്റെ സ്വന്തം ചേച്ചി എന്ന് കരുതുന്ന ഒരു വ്യക്തിയുടെ കൂടെ സൗഹൃദ ദിനത്തിൽ വന്ന ഒരു അഭിമുഖത്തിൽ, നിങ്ങൾ ഇനി വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് അവൾ ആരെയെങ്കിലും വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ഞാൻ വേറെ വെല്ലവരെയും വിവാഹം കഴിക്കുന്നതിനെപ്പറ്റിയും ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹത്തെപ്പറ്റിയുള്ള നിലപാടാണ് പറഞ്ഞത്. ഉടനെ ഞങ്ങൾ രണ്ടുപേരും വിവാഹം തമ്മിൽ വിവാഹം കഴിക്കുന്നു എന്നാക്കി അത്. എന്നിട്ട് സിനിലൈഫ് എന്ന മഞ്ഞപത്രത്തിൽ ഞങ്ങൾ ലെസ്ബിയൻസ് എന്ന തരത്തിൽ കണ്ടന്റും. ഈ ഹോമോസെക്ഷ്വാലിറ്റിയും ലെസ്ബിയനിസവുമൊക്കെ കേരളത്തിൽ വളരെ പുതിയതായി വന്ന കൺസെപ്റ്റ് ആയതുകൊണ്ട് കണ്ടിടത്ത് മുഴുവൻ അത് വാരിവിതറുവാണോ? വൃത്തികേട് എഴുതുന്നതിന് ഒരു പരിധി ഇല്ലേ?. തീർച്ചയായും ഇതിനൊരു നിയമമുണ്ടാകണം. കാരണം ഒരുപാട് താരങ്ങൾ ഇത്തരം കാര്യങ്ങളിൽ മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. പക്ഷെ പ്രതികരിച്ചുകഴിഞ്ഞാൽ ഇത് കൂടുതൽ ആളിക്കത്തും എന്നോർത്ത് മിണ്ടാതിരിക്കുന്നതാണ്. എനിക്ക് ഇത്രയും വൃത്തികേട് എഴുതുന്നതിനേക്കാൾ വലുതല്ല ഇതിനോട് പ്രതികരിക്കുന്നത്. നാട്ടുകാർക്കെങ്കിലും കുറച്ച് വിവരമുണ്ടാകണ്ടേ?. നിങ്ങൾക്ക് എന്താണ് ഇതിൽ നിന്ന് കിട്ടുന്നത്. ആളുകളെ ഇങ്ങനെ മാനസികമായി ചൂഷണം ചെയ്യുന്നത് നിങ്ങളുടെ നേർക്കാണെങ്കിൽ നിങ്ങൾക്ക് വിഷമമാകില്ലേ? അതുപോലെ തന്നെയല്ലേ ഞങ്ങളും. എന്തുകൊണ്ടാണ് ആ സമത്വം കാണാത്തത്. ഇതാണോ കേരളത്തിന്റെ സംസ്‌കാരം?

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com