'ഞാൻ ആദ്യായിട്ടാ ലോട്ടറി അടിച്ച ആളെ കാണുന്നത്; മീൻ ചേട്ടനോട് കുശലം ചോദിച്ച് നിത്യാ മേനോൻ'; വിഡിയോ

75 ലക്ഷം ലോട്ടറി അടിച്ചെന്ന് പറഞ്ഞ് അറിഞ്ഞതോടെയാണ് ഭാ​ഗ്യവാനെ തേടി താരം എത്തിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

നിത്യ മേനോനേയും വിജയ് സേതുപതിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഇന്ദു വി എസ് സംവിധാനം ചെയ്ത 19 (1) (എ) കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിൽ ചിത്രത്തിന്റെ അണിയറ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നിത്യാ മേനോൻ. ഷൂട്ടിങ് ലൊക്കേഷന് അടുത്തായി മീൻ വിൽക്കുന്ന ചേട്ടനുമായി സംസാരിക്കുന്ന നിത്യയെയാണ് വിഡിയോയിൽ കാണുന്നത്. ആ ചേട്ടന് 75 ലക്ഷം ലോട്ടറി അടിച്ചെന്ന് പറഞ്ഞ് അറിഞ്ഞതോടെയാണ് ഭാ​ഗ്യവാനെ തേടി താരം എത്തിയത്. താൻ ആദ്യമായിട്ടാണ് ലോട്ടറി വിജയിയെ കാണുന്നതെന്നും നിത്യ പറയുന്നുണ്ട്. 

ഞങ്ങളുടെ ജം​ഗ്ഷനിലെ മീൻ ചേട്ടനുമായുള്ള പിന്നണി രം​ഗങ്ങൾ. ചത്ത മീനിന് മുന്നിൽ നിന്നുകൊണ്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴംപൊരി കഴിക്കുന്നു. ഞങ്ങളുടെ സംഭാഷണം എന്തിനെക്കുറിച്ചാണെന്നു പറയാം. മീൻ ചേട്ടന് 75 ലക്ഷത്തിന്റെ ലോട്ടറി അടിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ലോട്ടറി കട അതിനു തൊട്ടടുത്താണ്. ഞാനിതു വരെ ലോട്ടറി അടിച്ച ആളെ നേരിട്ടു കാണുന്നത്. അതാണ് എന്നെ ആകാംക്ഷ ജനിപ്പിച്ചത്. എന്നാൽ ആരോപണം അദ്ദേഹം പൂർണമായി തള്ളിക്കളഞ്ഞു.- എന്ന കുറിപ്പിലാണ് നിത്യ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സംവിധായിക ഇന്ദു തന്നെയാണ് വിഡിയോയും പകർത്തിയത്. 

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് നിർമാണം. വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് 19(1)(എ). 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com