ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

​ഗർഭിണിയായതിനാൽ വിശ്രമം വേണ്ടേ? സിനിമയിൽ നിന്ന് ഇടവേളയെടുക്കുമോ?; മറുപടിയുമായി ആലിയ ഭട്ട്

ഷൂട്ടിങ് പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ പുതിയ ചിത്രം 'ഡാര്‍ലിംഗ്സ്'ന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായി
Published on

ബോളിവുഡിന്റെ ഡാർലിങ്ങാണ് ആലിയ ഭട്ട്. ഇപ്പോൾ അമ്മയാകാനുള്ള തയാറെടുപ്പിലാണ് താരം. തന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരം സന്തോഷവാർത്ത പങ്കുവച്ചത്. ഷൂട്ടിങ് പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ പുതിയ ചിത്രം 'ഡാര്‍ലിംഗ്സ്'ന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായി. ചിത്രത്തിലെ നായികയും നിർമാതാവുമായി എത്തിയ ആലിയ എല്ലാ ദിവസവും തിരക്കിലാണ്. 

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനിടെ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യം ഉയർന്നു. ഗര്‍ഭിണിയായതിനാല്‍ വിശ്രമം ആവശ്യമായി വരുമോയെന്നും സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമോ എന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ ആലിയയോട് ചോദിച്ചത്. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരോ​ഗ്യത്തോടെയിരുന്നാൽ വിശ്രമം ആവശ്യമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

'നമ്മള്‍ ഫിറ്റ് ആണെങ്കില്‍, ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയിലും നമുക്ക് വിശ്രമം ആവശ്യമായി വരില്ല. ജോലി ചെയ്യുന്നത് എനിക്ക് സമാധാനം നല്‍കുന്നതാണ്. അതെന്‍റെ പാഷൻ ആണ്. എന്‍റെ ഹൃദയത്തെയും ആത്മാവിനെയും എന്നെ മുഴുവനായും തന്നെ അത് ചാര്‍ജ് ചെയ്യും. നൂറ് വയസ് വരെയും ജോലി ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം.'- ആലിയ പറഞ്ഞു. 

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അതിനു പിന്നാലെ ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ആരാധകരെ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com