പുനീതിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ്; സഹായഹസ്‌തവുമായി പ്രകാശ് രാജ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 03:09 PM  |  

Last Updated: 07th August 2022 03:20 PM  |   A+A-   |  

prakash_raj_puneeth

പുനീത് രാജ്കുമാര്‍, പ്രകാശ് രാജ്

 

ന്തരിച്ച കന്നട നടൻ പുനീത് രാജ്കുമാറിന്റെ ഓർമയ്ക്ക് പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി നടൻ പ്രകാശ് രാജ്. 'അപ്പു എക്‌സ്പ്രസ്' എന്ന് പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയിരിക്കുന്നത്. 

‘അപ്പു എക്‌സ്പ്രസ്- ആവശ്യമുള്ളവര്‍ക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്റെ സന്തോഷം’ – പ്രകാശ് രാജ് കുറിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. 46 വയസ്സായിരുന്നു. ജിമ്മില്‍ വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 'എസ്എഫ്ഐ ജാഥയുടെ പുറകിലാണ് ആദ്യമായി മോഹൻലാലിനെ കാണുന്നത്'; ഷാജി കൈലാസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ