'പല്ലവി 'ഓടും കുതിര ചാടും കുതിര', അനുപല്ലവി മാത്രം മതി', സിനിമയിൽ പാട്ടെഴുതാൻ ആരും വിളിക്കരുതെന്നാണ് പ്രാർത്ഥന; കെ ജയകുമാർ

'സംവിധായകനും സംഗീതസംവിധായകനും നല്ല ഭാഷയെപ്പറ്റി പിടിപാടില്ല. കൊള്ളാവുന്ന പുസ്തകങ്ങളോ മലയാളത്തിലെ നല്ലൊരു സിനിമാഗാനമോ കേട്ട പരിചയമില്ല'
കെ ജയകുമാര്‍
കെ ജയകുമാര്‍

ലയാള സിനിമയിൽ പാട്ട് എഴുതണമെന്ന ആവശ്യവുമായി തന്നെ ആരും സമീപിക്കരുതെന്നാണ് ഇപ്പോഴത്തെ പ്രാർത്ഥനയെന്ന് ഗാനരചയിതാവും ഐഎംജി ഡയറക്ടറുമായ കെ ജയകുമാർ.  ആരെങ്കിലും വന്നാൽ തന്നെ ആ ഉദ്യമം മുടങ്ങണേ എന്നാണ് ഉള്ളു കൊണ്ട് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗീത സംവിധായകനായിരുന്ന എംബി ശ്രീനിവാസന്റെ പേരിൽ എംബിഎസ് യൂത്ത് ക്വയർ ഏർപ്പെടുത്തിയ പുരസ്കാരം ഗാനരചയിതാവ് റഫീഖ് അഹമ്മദിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. 

അടുത്ത കാലത്ത് പാട്ടു ചോദിച്ചു വന്ന ഏറെ പേരും ശുദ്ധ മലയാളികളായിരുന്നുവെങ്കിലും ഭാഷയുമായി പുലബന്ധമില്ലാത്തവരായിരുന്നു. സംവിധായകനും സംഗീതസംവിധായകനും നല്ല ഭാഷയെപ്പറ്റി പിടിപാടില്ല. കൊള്ളാവുന്ന പുസ്തകങ്ങളോ മലയാളത്തിലെ നല്ലൊരു സിനിമാഗാനമോ കേട്ട പരിചയമില്ലെന്നുമാണ് ജയകുമാർ പറഞ്ഞത്. 

അടുത്തിടെ ഒരു കൂട്ടർ വന്നിട്ട് പല്ലവി വേണ്ടെന്നും അനുപല്ലവി മാത്രം മതിയെന്നും ആവശ്യപ്പെട്ടു. പല്ലവി എന്താണെന്നു ചോദിച്ചപ്പോൾ പാടിക്കേൾപ്പിച്ചു: ‘ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര...’ ഇതാണ് പൊതുവെയുള്ള സ്ഥിതി.- അദ്ദേഹം കൂട്ടിച്ചേർത്തു.

നിരകവധി മികച്ച ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ജയകുമാർ. സൂര്യാംശുവോരോ വയൽ പൂവിലും,  ചന്ദന ലേപ സു​ഗന്ധം, സൗപർണികാമൃത വീചികൾ, കുടജാദ്രിയിൽ കുടികൊള്ളും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ​ഗാനങ്ങൾ. 100 ഓളം സിനിമകളിൽ അദ്ദേഹം ​ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com