സിനിമാ താരം പ്രദീപ് പട്‌വര്‍ധന്‍ അന്തരിച്ചു

അനുരാഗ് കശ്യപിന്റെ ബോംബെ വെല്‍വെറ്റ് എന്ന സിനിമയിലും പ്രദീപ് പട്‌വര്‍ധന്‍ അഭിനയിച്ചിട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: മറാത്തി ചലച്ചിത്ര നടന്‍ പ്രദീപ് പട്‌വര്‍ധന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. 

മറാത്തിക്ക് പുറമെ ഹിന്ദി സിനിമകളിലും പ്രദീപ് പട്‌വര്‍ധന്‍ അഭിനയിച്ചിട്ടുണ്ട്. ഫുള്‍ ചാര്‍ ഹാഫ്, മീ ശിവാജിരാജെ ഭോസലെ ബോള്‍ട്ടോയി, പൊലീസ് ലൈന്‍ തുടങ്ങിയവ പ്രദീപിന്റെ ശ്രദ്ധേയ സിനിമകളാണ്. 

രണ്‍ബീല്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ അനുരാഗ് കശ്യപ് ചിത്രം ബോംബെ വെല്‍വെറ്റ് എന്ന സിനിമയിലും പ്രദീപ് പട്‌വര്‍ധന്‍ അഭിനയിച്ചിട്ടുണ്ട്. പ്രദീിന്റെ മോരുചി മാവ്ഷി എന്ന മറാത്തി നാടകവും ഏറെ ശ്രദ്ധേയമായിരുന്നു. 

പ്രദീപ് പട്‌വര്‍ധന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അനുശോചനം രേഖപ്പെടുത്തി. മികച്ച അഭിനയം കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ നടനാണ്  പ്രദീപ് പട്‌വര്‍ധനെന്നും, അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മറാത്തി സിനിമയ്ക്ക് തീരാനഷ്ടമാണെന്നും ഷിന്‍ഡെ അനുശോചനസന്ദേശത്തില്‍ കുറിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com