കാഴ്ചയിൽ നെടുമുടി വേണുവിനെപ്പോലെ; 'ഇന്ത്യൻ 2'വിലെ രംഗങ്ങൾ നന്ദു പൊതുവാൾ പൂർത്തിയാക്കും

ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബർ 13 മുതൽ ആരംഭിക്കുമെന്നാണ് വിവരം
നന്ദു പൊതുവാൾ, നെടുമുടി വേണു
നന്ദു പൊതുവാൾ, നെടുമുടി വേണു

1996ൽ പുറത്തിറങ്ങിയ ഇന്ത്യൻന്റെ രണ്ടാം ഭാഗമായ 'ഇന്ത്യൻ 2' ൽ അന്തരിച്ച നടൻ നെടുമുടി വേണുവിന് പകരമായി മലയാള നടൻ നന്ദു പൊതുവാൾ അഭിനയിക്കുമെന്ന് റിപ്പോർട്ട്. കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബർ 13 മുതൽ ആരംഭിക്കുമെന്നാണ് വിവരം. നെടുമുടി വേണുവുമായി രൂപസാദൃശ്യമുള്ളതിനാൽ നന്ദു പൊതുവാളിനെ സിനിമയുടെ അണിയറപ്രവർത്തകർ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 

"ഇന്ത്യൻ 2വിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന് നിർണായക വേഷമുണ്ടായിരുന്നു. ചില രംഗങ്ങൾ ഇതിനോടകം ചിത്രീകരിക്കുകയും ചെയ്തു. വേണുവുമായി രൂപസാദൃശ്യമുള്ള മലയാള നടൻ നന്ദു പൊതുവാൾ സിനിമ പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്", പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ള ട്വീറ്റ് ചെയ്തു. സിനിമയുടെ ആദ്യ ഭാ​ഗത്തിൽ കൃഷ്ണ സ്വാമി എന്ന പ്രധാന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ 2വിൽ ഈ കഥാപാത്രത്തിന്റെ ചില ഭാഗങ്ങൾ അദ്ദേഹത്തെ വച്ച് ചിത്രീകരിക്കുകയും ചെയ്തു. പിന്നീടാണ് അപ്രതീക്ഷിത മരണം. 

ചിത്രത്തിൽ കമൽഹാസന്റെ നായികയായി കാജൽ അഗർവാൾ ആണ് എത്തുക. സിദ്ധാർഥ്, രകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com