'എന്നെ ആരും വിവാഹം ചെയ്യില്ലെന്നാണ് അമ്മയുടെ പേടി'; വിജയ് വര്‍മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 01:26 PM  |  

Last Updated: 12th August 2022 01:26 PM  |   A+A-   |  

vijay_varma_darlings

ചിത്രം; ഫേയ്സ്ബുക്ക്

 

ലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ഡാര്‍ലിങ്‌സ് നെറ്റ്ഫഌക്‌സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. മലയാളി താരം റോഷന്‍ മാത്യുവും പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. നടന്‍ വിജയ് വര്‍മയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 

മദ്യപാനിയും ക്രൂരനുമായ ഹംസ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമ കണ്ടശേഷം അമ്മയുടെ കമന്റായിരുന്നു ഏറ്റവും രസകരം എന്നാണ് വിജയ് വര്‍മ പറയുന്നത്. തന്നെ ഇനി ആരും വിവാഹം ചെയ്യില്ല എന്ന ആശങ്കയിലാണ് അമ്മ എന്നാണ് വിജയ് പറയുന്നത്. 

ഡാര്‍ലിങ്‌സ് കണ്ടതിനു ശേഷം പലതരത്തിലുള്ള അഭിപ്രായങ്ങളാണ് എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലര്‍ പറയുന്നത് ഹംസയെ വെറുത്തു എന്നാണ്, മറ്റ് ചിലര്‍ എന്റെ പ്രകടനത്തെ പ്രശംസിച്ചു. പക്ഷേ ഏറ്റവും രസകരമായത് അമ്മയുടെ കമന്റായിരുന്നു. സിനിമ കണ്ടതിനുശേഷം ആശങ്കയോടെ എന്നെ വിളിച്ചു. തന്റെ മകനെ ഇനി ആരും വിവാഹം ചെയ്യില്ല എന്നാണ് അമ്മയുടെ ആശങ്ക. അമ്മയുടെ വികാരം മനസിലാക്കിയെങ്കിലും പ്രതികരണം കേട്ട് ഞാന്‍ ശരിക്കു ചിരിച്ചു. അമ്മയെ സമാധാനിപ്പിക്കേണ്ടി വരികയും ഇങ്ങനെയൊന്നും നടക്കില്ലെന്നും ഉറപ്പു നല്‍കുകയും ചെയ്യേണ്ടിവന്നു. രഹസ്യമായി ഞാനും കരുതുന്നുണ്ട് അങ്ങനെ സംഭവിക്കില്ലെന്ന്.- വിജയ് വര്‍മ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ട്'; കുഞ്ചാക്കോ ബോബൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ