'ഹർ ഘർ തിരംഗ';  ദേശീയ പതാക ഉയർത്തി ഷാരൂഖ് ഖാനും കുടുംബവും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 10:38 AM  |  

Last Updated: 15th August 2022 10:38 AM  |   A+A-   |  

srk

വീഡിയോ ദൃശ്യം

 

സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷിച്ച് ഷാരൂഖ് ഖാനും കുടുംബവും.  മുംബൈയിലെ സ്വന്തം വസതിയിൽ ദേശീയ പതാക ഉയർത്തി 'ഹർ ഘർ തിരംഗ' പരിപാടിയിൽ താരം പങ്കുചേർന്നു. ദേശീയ പതാക ഉയർത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖും ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും അബ്രാമും ഒപ്പമുണ്ടായിരുന്നു.


ഷാരൂഖ് ഖാൻ നായകനായി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന'പത്താൻ' എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.  ഒരു ആക്ഷൻ ത്രില്ലർ ചിത്രമായ പത്താനിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. തിയറ്ററിൽ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റൽ റൈറ്റ്‍സ് ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'16 സിനിമകൾ പരാജയപ്പെട്ടപ്പോൾ എടുത്ത തീരുമാനം'; കാനേഡിയൻ പൗരത്വത്തെക്കുറിച്ച് അക്ഷയ്കുമാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ