സിം​ഗപ്പൂരിൽ തകർപ്പൻ നൃത്തവുമായി അഹാനയും കൂട്ടരും; അഹാദിഷികയുടെ പുതിയ ഡാൻസ് വിഡിയോ 

ജ​ഗ് ജ​ഗ് ജീയോയിലെ 'രം​ഗിസാരി' എന്ന പാട്ടിനൊപ്പമാണ് അഹാദിഷികയുടെ നൃത്തം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കർപ്പൻ നൃത്തചുവടുകളുമായി എത്തി കയ്യടി വാങ്ങാൻ മിടുക്കരാണ് നടൻ കൃഷ്ണകുമാറിന്റെ മക്കളായ നാൽവർ സംഘം. നാല് പേരും ചേർന്ന് പുറത്തിറക്കിയ നൃത്തവിഡിയോകളെല്ലാം ലക്ഷക്കണക്കിന് ആരാധകരെ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ഡാൻസ് വിഡിയോയുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. 

ഇക്കുറി ചുവടുവയ്ക്കാൻ സിം​ഗപ്പൂരാണ് ഇവർ ലൊക്കേഷനാക്കിയത്. സഹോദരിമാരായ ദിയ കൃഷ്ണ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ അഹാനയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ജ​ഗ് ജ​ഗ് ജീയോയിലെ 'രം​ഗിസാരി' എന്ന പാട്ടിനൊപ്പമാണ് അഹാദിഷികയുടെ നൃത്തം. 

ബൊ​ഗൈൻവില്ലകൾക്കും മറീന ബേ സാൻഡ്സിനുമിടയിൽ നിന്ന് നൃത്തം ചെയ്യാൻ രസമായിരുന്നു എന്ന് കുറിച്ചാണ് അഹാന വിഡിയോ പങ്കുവച്ചത്. പങ്കുവച്ച് മണിക്കൂറുകൾക്കകം നിരവധിപ്പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com