"ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ല"; തായ് എയർവെയ്സിനെതിരെ നസ്രിയ 

തായ് എയർവെയ്സിനെ ടാഗ് ചെയ്താണ് നടി വിമർശനമുന്നയിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

തായ് എയർവെയ്സിനെതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ നസീം രം​ഗത്ത്. തന്റെ ബാഗ് വിമാനത്തിൽ വെച്ച് നഷ്ടമായെന്നും ഇക്കാര്യം ഉന്നയിച്ചപ്പോൾ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. തായ് എയർവെയ്സിനെ ടാഗ് ചെയ്താണ് നടി വിമർശനമുന്നയിച്ചത്. 

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയർവെയ്സിൻറെ സർവീസിനെതിരെ നസ്രിയ പ്രതികരിച്ചത്. "ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈൻറെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ എനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. ബാ​ഗ് നഷ്ടപ്പെടുക... അതേക്കുറിച്ച് അന്വേഷിക്കുമ്പോൾ യാതൊരു പരി​ഗണനയും തരാതിരിക്കുക. ഇനി ജീവിതത്തിലൊരിക്കലും തായ് എയർവേയ്സിന്റെ സർവീസ് ഉപയോ​ഗിക്കില്ല", നസ്രിയ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com