സോനം കപൂര്‍ അമ്മയായി, ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് താരദമ്പതികള്‍

ഇന്നാണ് സോനം കുഞ്ഞിന് ജന്മം നല്‍കിയത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ബോളിവുഡ് നടി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഇന്നാണ് സോനം കുഞ്ഞിന് ജന്മം നല്‍കിയത്. ദമ്പതികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ സന്തോഷ വിവരം അറിയിച്ചത്. 

നിറഞ്ഞ ഹൃദയത്തോടെ സുന്ദരനായ ആണ്‍കുഞ്ഞിനെ ഞങ്ങള്‍ സ്വീകരിച്ചു. ഈ യാത്രയില്‍ ഞങ്ങളെ പിന്തുണച്ച ഡോക്ടര്‍മാരോടും നേഴ്‌സുമ്മാരോടും സുഹൃത്തുക്കളോടും കുടുംബത്തോടും നന്ദി പറയുന്നു. ഇത് തുടക്കമാത്രമാണ് പക്ഷേ ഞങ്ങളുടെ ജീവിതം എന്നന്നേക്കുമായി മാറിയെന്ന് ഞങ്ങള്‍ക്ക് അറിയാം. സോനം കപൂറും ആനന്ദും കുറിച്ചു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 

ആനന്ദിന്റെ മടിയില്‍ നിറവയറോടെ കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സോനം കപൂര്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ചത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് 2018ല്‍ വ്യസായിയായ ആനന്ദ് അഹൂജയെ സോനം വിവാഹം ചെയ്തത്. 2019ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ചെയ്ത സോയ ഫാക്റ്ററാണ് അവസാനം റിലീസ് ചെയ്ത സോനത്തിന്റെ ചിത്രം. ഷോമെ മഖിജയുടെ ബ്ലൈന്‍ഡ് ആണ് പുതിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com