വിജയ് പ്രചോദനം; തൃഷ രാഷ്ട്രീയത്തിലേക്ക്, കോൺ​ഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകൾ

രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും താരത്തിന്റെ പൊളിറ്റിക്കൽ എൻട്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ; തെന്നിന്ത്യൻ സുന്ദരി തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും താരത്തിന്റെ പൊളിറ്റിക്കൽ എൻട്രി എന്നാണ് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ദേശീയ പാർട്ടിയായ കോൺ​ഗ്രസിൽ ചേരാനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. 

ജനസേവന‍ത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്‍റെ തീരുമാനം. എന്നാൽ ഇതുസംബന്ധിച്ച് താരം ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് തൃഷ. 39കാരിയായ തൃഷ കഴിഞ്ഞ് 20 വർഷത്തിലേറെയാണ് സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്. 

ഇപ്പോൾ മോഹൻലാൽ നായകനാവുന്ന റാമിന്റെ ഷൂട്ടിങ് തികത്തിലാണ് താരം, മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവനാണ്’ തൃഷയുടെ പുറത്തുവരാനിരിക്കുന്ന സിനിമ. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ അവതരിപ്പിക്കുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം സതുരം​ഗ വേട്ടൈ 2, അരുൺ വസീ​ഗരൻ സംവിധാനം ചെയ്യുന്ന ദ റോഡ്,  മലയാള ചിത്രമായ റാം എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com