ഈ യാത്രയ്ക്ക് എട്ട് വർഷം; വിവാഹവാർഷികത്തിൽ വിഡിയോയുമായി നസ്രിയയും ഫഹദും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2022 04:16 PM  |  

Last Updated: 21st August 2022 04:18 PM  |   A+A-   |  

fahadh_and_nazriya

ചിത്രം: ഇൻസ്റ്റ​ഗ്രാം

ലയാളത്തിന്റെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ഫഹദിനൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ചുകൊണ്ടാണ് നസ്രിയ ആരാധകരെ സന്തോഷം അറിയിച്ചത്. 

അവധി ആഘോഷത്തിനിടെ സൈക്കിൾ ചവിട്ടുന്ന ഫഹദിനേയും നസ്രിയയേയുമാണ് വിഡിയോയിൽ കാണുന്നത്. "ശരി....ഭ്രാന്തിന്റെ മറ്റൊരു വർഷം...8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണ്"- എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പ്രിയ ദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

2014ൽ ആയിരുന്നു ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാവുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്ത നസ്രിയ 2018 ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. തെലുങ്ക് ചിത്രം  'അണ്ടേ സുന്ദരാനികി' ആണ് അവസാനമായി അഭിനയിച്ച ചിത്രം.  മലയൻകുഞ്ഞ് എന്ന സിനിമയാണ് ഫഹദ് ഫാസിലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിന്റെ ചുറ്റും കുടുക്കുകളാ', നി​ഗൂഡത നിറച്ച് 'കുടുക്ക്' ട്രെയിലർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ