ഗായകൻ, നടൻ എന്നീ നിലകളിൽ ഹോളിവുഡിൽ ശ്രദ്ധേയനാണ് നിക് ജൊനാസ്. ഇന്ത്യക്കാർ നിക്കിനെ കൂടുതൽ അറിയുന്നത് നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് എന്ന നിലയിലാണ്. ബോളിവുഡിലേയും ഹോളിവുഡിലേയും സൂപ്പർതാരജോഡികൾ കൂടിയാണ് ഇരുവരും. ഇപ്പോൾ ശ്രദ്ധ നേടുന്നത് നിക്ക് ജൊനാസിനെക്കുറിച്ചുള്ള മുൻ കാമുകി സെലീന ഗോമസിന്റെ പരാമർശമാണ്.
നിക് ജൊനാസ് സ്വവർഗാനുരാഗിയാണോ എന്ന ചോദ്യത്തിനാണ് സെലീന മറുപടി പറഞ്ഞത്. സ്‌ക്രീം ക്വീൻസ്, കിങ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി നിക്ക് അഭിനയിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും നിക്ക് സ്വവർഗാനുരാഗിയാണോ എന്നായിരുന്നു ഒരു അഭിമുഖത്തിൽ സെലീനയോട് ചോദിച്ചത്. താൻ നിക്കിനെ പ്രണയിക്കുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ സ്വവര്‍ഗാനുരാഗിയാണെന്ന തോന്നൽ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു സെലീനയുടെ മറുപടി.
2008 ലാണ് സെലീനയും നിക്കും തമ്മിൽ പ്രണയത്തിലാവുന്നത്. എന്നാൽ ഈ ബന്ധം ഒരു വർഷം മാത്രമാണ് നീണ്ടുനിന്നത്. 2009ൽ ഇരുവരും വേർപിരിഞ്ഞു. 2018ൽ ആണ് നടി പ്രിയങ്ക ചോപ്രയുമായി നിക് ജൊനാസ് വിവാഹിതനാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഈ വർഷം ജനുവരിയിൽ ഇരുവരും വാടകഗർഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates