മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം ഡിസൈനർ വസ്ത്രങ്ങളുടെ പ്രദർശന വിപണന മേളയുമായി പ്രമുഖ ഡിസൈനറും നടൻ ജയസൂര്യയുടെ ഭാര്യയുമായ സരിത ജയസൂര്യ വീണ്ടുമെത്തി. കണ്ണൂർ മലബാർ റെസിഡൻയിലാണു പ്രദർശനം. അപൂർവ ഓണം ഫെസ്റ്റിവൽ കലക്‌ഷനുകളാണ് മേളയുടെ ഹൈലൈറ്റ്.
സരിത ജയസൂര്യയുടെ ഡിസൈനർ സ്റ്റുഡിയോയിൽ രൂപകൽപന ചെയ്ത കസവുസാരികളും ഡിസൈനർ ബ്ലൗസുകളും ലഹംഗകളും പരുഷന്മാർക്കുള്ള കുർത്തകളുമടക്കമാണ് മേളയിലുള്ളത്. സിഗ്നേച്ചർ സാരികളിൽ സെമി സിൽക്, ഓർഗൻസ, കോട്ട, അജ്റക്, ലിനൻ തുടങ്ങിയവയുമുണ്ട്. പലാസോ, കുർത്തികൾ, സൽവാർ മെറ്റീരിയലുകൾ, ഹാൻഡ് വർക്ക്ഡ് ബ്ലൗസ് എന്നിവയും വാങ്ങാം. ജയസൂര്യയും സരിതയും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് മേളയുടെ ഉദ്ഘാടനം നടത്തിയത്.
സരിതയുടെ സഹോദരി ശരണ്യ മേനോന്റെ ആർട്ട്സി സോൾ ബ്രാൻഡിലുള്ള ആഭരണങ്ങളും ആർട്ട് വർക്കുകളും പ്രദർശനത്തിലുണ്ട്. വിവിധ ഡിസൈനുകളിലുള്ള കമ്മലുകൾ, മാലകൾ, ഓർണമെന്റൽ ക്ലച്ചസ്, ബാഗുകൾ, മോതിരങ്ങൾ, റെസിനിൽ നിർമിച്ച ആഭരണങ്ങൾ എന്നിവയാണുള്ളത്. പ്രദർശനം നാളെ സമാപിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates