കാനഡയിലെ തെരുവിന് എആര്‍ റഹ്മാന്റെ പേര്, ഒരിക്കലും ചിന്തിക്കാത്ത കാര്യമെന്ന് താരം

കാനഡയിലെ ജനങ്ങളോടും അധികൃതരോടും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ന്ത്യയുടെ അഭിമാനമാണ് എആര്‍ റഹ്മാന്‍. ലോകത്തിന്റെ പല ഭാഗത്തുമായി അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ എആര്‍ റഹ്മാന് ആദരസൂചകമായി കാനഡയിലെ ഒരു തെരുവിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുകയാണ്. കാനഡയിലെ മെര്‍ഖം സിറ്റിയിലെ ഒരു തെരുവിനാണ് എആര്‍ റഹ്മന്‍ എന്ന് പേര് നല്‍കിയത്. ഇതിന്റെ സന്തോഷം അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. 

കാനഡയിലെ ജനങ്ങളോടും അധികൃതരോടും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. തന്റെ ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ് ഇതെന്നാണ് അദ്ദേഹം കുറിക്കുന്നത്. എആര്‍ റഹ്മാന്‍ എന്ന പേര് എന്റെ സ്വന്തമല്ല. കാരുണ്യം എന്നാണ് ഇതിന് അര്‍ത്ഥം. നമുക്കെല്ലാമുള്ള ദൈവത്തിന്റെ ഏറ്റവും വലിയ ഗുണമാണ് കാരുണ്യം. അതിനാല്‍ ഈ പേര് കാനഡയിലെ എല്ലാ ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാക്കട്ടെയെന്നും റഹ്മാന്‍ കുറിച്ചു.

എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ. ഇന്ത്യയിലുള്ള എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും നന്ദി പറയുന്നു. ഇതിലൂടെ കൂടുതല്‍ ചെയ്യാനുള്ള ബാധ്യത വന്നതായാണ് തോന്നുന്നത്. തളരാതെയും വിരമിക്കാതെയും പ്രചോദനമാകാന്‍. തളര്‍ന്നു പോയാലും കൂടുതല്‍ എന്താണ് ചെയ്യാനുള്ളതെന്നും കൂടുതല്‍ ആളുകളെ ബന്ധിക്കുന്നതിനേയും കൂടുതല്‍ പാലങ്ങള്‍ കടക്കുന്നതിനേയും കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com