'അമിതാഭ് ബച്ചന്‍ ദൈവം', 60 ലക്ഷം മുടക്കി വീടിനു മുന്നില്‍ പ്രതിമ സ്ഥാപിച്ച് ആരാധകന്‍

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ പൂര്‍ണകായ പ്രതിമയാണ് ന്യൂ ജേഴ്‌സിയിലെ എഡിസണ്‍ സിറ്റിയിലെ വീടിനുമുന്നില്‍ ഒരു ഇന്ത്യന്‍ അമേരിക്കന്‍ കുടുംബം സ്ഥാപിച്ചത്
അമിതാഭ് ബച്ചന്റെ പ്രതിമയ്ക്ക് സമീപം ഇന്ത്യൻ കുടുംബം/ ചിത്രം; പിടിഐ
അമിതാഭ് ബച്ചന്റെ പ്രതിമയ്ക്ക് സമീപം ഇന്ത്യൻ കുടുംബം/ ചിത്രം; പിടിഐ
Updated on
1 min read

ന്റെ പ്രിയ താരത്തിനോടുള്ള സ്‌നേഹം ഇതിലും മികച്ച രീതിയില്‍ പ്രകടിപ്പിക്കാനാവില്ല. സ്വന്തം വീടിനു മുന്നില്‍ തന്നെ ഇഷ്ട താരത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് ഒരു കുടുംബം. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ പൂര്‍ണകായ പ്രതിമയാണ് ന്യൂ ജേഴ്‌സിയിലെ എഡിസണ്‍ സിറ്റിയിലെ വീടിനുമുന്നില്‍ ഒരു ഇന്ത്യന്‍ അമേരിക്കന്‍ കുടുംബം സ്ഥാപിച്ചത്. 

റിങ്കുവിന്റേയും ഗോപി സേതിന്റേയും വീടിനുമുന്നില്‍ ഒരു ഗ്ലാസ് ബോക്‌സിന് ഉള്ളിലായിട്ടാണ് അമിതാഭ് ബച്ചന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ അനാച്ഛാദനം കാണുന്നതിനായി 600ഓളം പേരാണ് എത്തിയത്. പടക്കം പൊട്ടിച്ചും ഡാന്‍സ് കളിച്ചുമാണ് പരിപാടി ഇവര്‍ ആഘോഷമാക്കിയത്. 

തനിക്കും തന്റെ ഭാര്യയ്ക്കും ദൈവത്തേപ്പോലെയാണ് അമിതാഭ് ബച്ചന്‍ എന്നാണ് ഗോപി സേത് പറഞ്ഞത്. ബിഗ് ബിയുടെ സിനിമ ജീവിതം മാത്രമല്ല യഥാര്‍ത്ഥ ജീവിതവും തനിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു താരങ്ങളെ പോലെയല്ല അമിതാഭ് ബച്ചനെന്നും തന്റെ ആരാധകരെ സംരക്ഷിക്കുകയും വിനയത്തോടെ പെരുമാറുകയും ചെയ്യുന്ന ആളാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ വീടിനുമുന്നില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

79കാരനായ സേത് ഗുജറാത്തിലെ ഗാഹോഡില്‍ നിന്ന് 1990ലാണ് യുഎസില്‍ എത്തുന്നത്. പ്രതിമയെക്കുറിച്ച് അമിതാഭ് ബച്ചന് അറിയാമെന്നാണ് സേത് പറയുന്നത്. ഇതിനൊന്നും താന്‍ അര്‍ഹനല്ലെന്നും എന്നാല്‍ ഇത് ചെയ്യുന്നതില്‍ നിന്ന് തടയില്ലെന്നും ബിഗ് ബി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. റിയാലിറ്റി ഷോ ആയ കോന്‍ ബനേക ക്രോര്‍പതി സ്റ്റൈലില്‍ ഇരിക്കുന്ന അമിതാഭ് ബച്ചനെയാണ് പ്രതിമയില്‍ കാണുന്നത്. രാജസ്ഥാനില്‍ നിര്‍മിച്ച പ്രതിമ യുഎസിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനായി 60 ലക്ഷം രൂപയാണ് സേത് ചെലവാക്കിയത്. 1991ല്‍ നവരാത്രി ആഘോഷത്തിനിടെ ന്യൂ ജേഴ്‌സിയില്‍ വച്ചാണ് തന്റെ ദൈവത്തെ ആദ്യമായി കണ്ടത് എന്നാണ് സേത് പറയുന്നത്. അന്നു മുതല്‍ താരത്തിന്റെ കടുത്ത ആരാധകനാണ്. അമേരിക്കയിൽ പ്രതിമ സ്ഥാപിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നെന്നും താൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com