ചില അപ്രവചനീയ സാഹചര്യങ്ങൾ. ഒറ്റ് ഈ വെള്ളിയാഴ്ച എത്തില്ല; റിലീസ് മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th August 2022 01:38 PM |
Last Updated: 30th August 2022 01:38 PM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റിന്റെ റിലീസ് നീട്ടി. ഓണത്തിന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സെപ്റ്റംബർ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. നിർമാതാക്കളായ ഓഗസ്റ്റ് സിനിമാസ് ആണ് റിലീസ് മാറ്റിയത് ഔദ്യോഗികമായി അറിയിച്ചത്.
തമിഴ് പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട ചില അപ്രവചനീയ സാഹചര്യങ്ങൾ കൊണ്ട് റിലീസ് മാറ്റുകയാണെന്നാണ് നിർമാതാക്കൾ അറിയിച്ചത്. മലയാളത്തിലും തമിഴിലും ഒരേ സമയം റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ പദ്ധതി. മലയാളത്തിൽ സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ആണ്.
ചിത്രം സംവിധാനം ചെയ്യുന്നത് ടി പി ഫെല്ലിനിയാണ്. ബോളിവുഡ് താരം ജാക്കി ഷ്റോഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇർഫാൻ ഖാനും ഋഷി കപൂറിനുമെതിരായ വിവാദ ട്വീറ്റ് : നടൻ കെ ആർ കെ അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ