'പ്രശസ്തനായതിന്റെ പ്രശ്നം'; കള്ളപ്പണക്കേസിൽ ഇഡി ചോദ്യം ചെയ്യലിൽ പ്രതികരിച്ച് വിജയ് ദേവരക്കൊണ്ട

വിജയ് ദേവരക്കൊണ്ടയെ ഇന്നലെയാണ് ഇഡി ചോദ്യം ചെയ്തത്. 12 മണിക്കൂറോളം നീളുന്നതായിരുന്നു ചോദ്യം ചെയ്യൽ
വിജയ് ദേവരക്കൊണ്ട /ചിത്രം: ഫേയ്സ്ബുക്ക്
വിജയ് ദേവരക്കൊണ്ട /ചിത്രം: ഫേയ്സ്ബുക്ക്

തെലുങ്ക് ചിത്രം ലൈ​ഗറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടൻ വിജയ് ദേവരക്കൊണ്ടയെ ഇന്നലെയാണ് ഇഡി ചോദ്യം ചെയ്തത്. 12 മണിക്കൂറോളം നീളുന്നതായിരുന്നു ചോദ്യം ചെയ്യൽ. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. പ്രശസ്തിയുണ്ടാവുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണ് ഇതെന്നാണ് താരം പറഞ്ഞത്. 

വലിയ പ്രശസ്തി വരുമ്പോള്‍ ഇത്തരം വെല്ലുവിളികളുമുണ്ടാകും. നമുക്ക് അതില്‍ ഒന്നും ചെയ്യാനില്ല. പക്ഷേ ഞാന്‍ ഇതിനെ ഒരു അനുഭവമായാണ് നോക്കിക്കാണുന്നത്. അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ എന്റെ കടമ നിര്‍വഹിച്ചു. ഞാന്‍ പോയി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.- വിജയ് ദേവരക്കൊണ്ട പറഞ്ഞു. താന്‍ 12 മണിക്കൂര്‍ തന്നെ ചോദ്യം ചെയ്‌തെന്നും താരം സ്ഥിരീകരിച്ചു. പക്ഷേ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുമോ എന്ന കാര്യത്തെക്കുറിച്ച് താരം പറഞ്ഞില്ല

നേരത്തെ നവംബര്‍ 18 ന് ലൈഗര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പുരി ജഗന്നാഥനെയും നിര്‍മ്മാതാവ് ചാര്‍മി കൗറിനെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. 12 കോടി മുടക്കിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. 2011 ലെ തെലുങ്ക് ചിത്രമായ 'നുവ്വില'യിലൂടെയാണ് വിജയ് ദേവരകൊണ്ടയുടെ അരങ്ങേറ്റം. 2017 അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തനായത്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com