'എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാൻ പോയി ഞാൻ അറസ്റ്റിലായി'; ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിൽ എത്തി ബാല; വിഡിയോ

മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്
എലിസബത്തിന്റെ ആശുപത്രിയിൽ എത്തിയ ബാല/ വിഡിയോ സ്ക്രീൻഷോട്ട്
എലിസബത്തിന്റെ ആശുപത്രിയിൽ എത്തിയ ബാല/ വിഡിയോ സ്ക്രീൻഷോട്ട്

ന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന നടനാണ് ബാല. അടുത്തിടെയാണ് ബാലയുടെ ദാമ്പത്യത്തിൽ വിള്ളൽ വീണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. വാർത്തകളെല്ലാം തള്ളിക്കൊണ്ട് ഭാര്യ എലിസബത്തിനൊപ്പമുള്ള വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തിയ ബാലയുടെ വിഡിയോ ആണ്. 

എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്. എന്നാല്‍ സ്‌നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്. മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് എലിസബത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനാണ് താരം നേരിട്ട് ആശുപത്രിയിൽ എത്തുകയായിരുന്നു. 

താരത്തിന്റെ അപ്രതീക്ഷിത വരവ് അറിഞ്ഞതോടെ താരത്തെ കാണാനായി ആശുപത്രി ജീവനക്കാർ ഉൾപ്പടെയുള്ളവർ എത്തുകയായിരുന്നു. എലിസബത്തിന്റെ സഹപ്രവർത്തകരും മറ്റു ജീവനക്കാരും മാത്രമല്ല ആശുപത്രിയിൽ എത്തിയ രോ​ഗികൾ വരെ ഫോട്ടോ എടുക്കാനായി താരത്തിന്റെ അടുത്തെത്തി. എല്ലാവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് ബാല മടങ്ങിയത്. ഷെഫീഖിന്റെ സന്തോഷം ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com