2023ല്‍ ബോക്‌സ് ഓഫീസ് തിരിച്ചുപിടിക്കാന്‍ അക്ഷയ് കുമാര്‍; സെക്സ് എജ്യുക്കേഷന്‍ പ്രമേയമാക്കി പുതിയ ചിത്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 04:21 PM  |  

Last Updated: 06th December 2022 04:21 PM  |   A+A-   |  

AKSHAY

അക്ഷയ് കുമാര്‍/ചിത്രം: ഫേയ്സ്ബുക്ക്

 

2022 അക്ഷയ് കുമാറിന് അത്ര നല്ല വര്‍ഷമായിരുന്നില്ല. താരം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷെ 2023 ഇതില്‍ മാറ്റമുണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പാഡ്മാന്‍, ടോയ്‌ലറ്റ് ഏക് പ്രേം കഥ എന്നീ സിനിമകള്‍ക്ക് ശേഷം വീണ്ടുമൊരു സാമൂഹിക പ്രസക്തിയുള്ള പ്രമേയവുമായി എത്തുകയാണ് അക്ഷയ് കുമാര്‍. 

സെക്‌സ് എജ്യുക്കേഷന്‍ വിഷയമാക്കിയാണ് തന്റെ അടുത്ത ചിത്രമെന്ന് അക്ഷയ് അറിയിച്ചു. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു താരം ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് പല സ്ഥലങ്ങളിലും ഇത് ചര്‍ച്ചപോലും ചെയ്യപ്പെടുന്നില്ലെന്നും താരം പറഞ്ഞു.

"നമ്മുക്ക് സ്‌കൂളില്‍ എല്ലാത്തരം വിഷയങ്ങളെക്കുറിച്ചും പഠിക്കാനുണ്ട്. ലോകത്തിലെ എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കേണ്ട ഒരു വിഷയമെന്ന് ഞാന്‍ കരുതുന്നത് സെക്‌സ് എജ്യുക്കേഷനാണ്", അക്ഷയ് പറഞ്ഞു. സിനിമയുടെ റിലീസിനായി കാത്തിരിക്കണമെന്നും 2023 ഏപ്രില്‍, മെയ് മാസങ്ങളില്‍ ചിത്രം പുറത്തിറക്കുമെന്നും താരം പറഞ്ഞു. താന്‍ ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നെന്നാണ് സിനിമയെ അക്ഷയ് വിശേഷിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അപകീര്‍ത്തികരമായ പരാമര്‍ശം; കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് 'കശ്മീര്‍ ഫയല്‍സ്' സംവിധായകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ