ഷാജി കൈലാസിന്റെ ചിത്രത്തില്‍ ഭാവന നായിക; ഹണ്ട് ഒരുങ്ങുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2022 11:32 AM |
Last Updated: 08th December 2022 11:32 AM | A+A A- |

ഷാജി കൈലാസ്/ ഫെയ്‌സ്ബുക്ക്, ഭാവന/ ഇന്‍സ്റ്റഗ്രാം
ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ സജീവമാവുകയാണ് ഭാവന, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഭാവന.
ഷാജി കൈലാസ് സംവിധാനം ചിത്രത്തിലാണ് ഭാവന നായികയാവുക. ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിഖില്‍ ആനന്ദാണ്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്നത്. ചിന്താമണി കൊലക്കേസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
ചിത്രത്തില്‍ അദിതി രവി, ചന്ദുനാഥ്, രണ്‍ജി പണിക്കര്, നന്ദു തുടങ്ങിയ താരങ്ങളുമുണ്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജാക്ക്‌സണ്‍ ആണ് ഛായാഗ്രാഹണം. കൈലാസ് മേനോനാണ് സംഗീത സംവിധായകന്‍. ഡിസംബറില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമ്മാനമായി റോളക്‌സ്, ആസിഫ് അലിയെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ