'ആവശ്യമില്ലാത്ത വിവാദമായിപ്പോയി'; ഉണ്ണി മുകുന്ദനെതിരായ ബാലയുടെ ആരോപണത്തില്‍ മിഥുന്‍ രമേശ്

ആവശ്യമില്ലാത്ത വിവാദമായിപ്പോയെന്നാണ് താരം അനൂപിന്റെ പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്
മിഥുന്‍ രമേശ്, ബാലയും ഉണ്ണി മുകുന്ദനും/ ഫെയ്‌സ്ബുക്ക്‌
മിഥുന്‍ രമേശ്, ബാലയും ഉണ്ണി മുകുന്ദനും/ ഫെയ്‌സ്ബുക്ക്‌

ണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീഖിന്റെ സന്തോഷം വന്‍ വിവാദമായി മാറിയിരിക്കുകയാണ്. പ്രതിഫലം നല്‍കിയില്ലെന്ന ആരോപണവുമായി നടന്‍ ബാല രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് പന്തളം രംഗത്തെത്തിയിരുന്നു. 

തനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടിയെന്നും ബാക്കി അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം മുഴുവന്‍ പ്രതിഫലവും നല്‍കിയെന്നാണ് തന്റെ അറിവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനു പിന്നാലെ ചിത്രത്തില്‍ അഭിനയിച്ച മിഥുന്‍ രമേശും രംഗത്തെത്തിയിരിക്കുകയാണ്. ആവശ്യമില്ലാത്ത വിവാദമായിപ്പോയെന്നാണ് താരം അനൂപിന്റെ പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്. നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഇത് ഒരു ആവശ്യമില്ലാത്ത വിവാദമായി പോയി.- എന്നായിരുന്നു മിഥുന്‍ രമേശിന്റെ കമന്റ്. 

അനൂപ് പന്തളത്തിന്റെ കുറിപ്പ് ഇങ്ങനെ

നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. 
ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നിഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായി ആണ് എന്റെ അറിവില്‍.
അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങള്‍ ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com