മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 12:53 PM  |  

Last Updated: 09th December 2022 12:53 PM  |   A+A-   |  

basil_joseph

ബേസില്‍ ജോസഫ് /ഇന്‍സ്റ്റഗ്രാം

 

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. 

സിംഗപ്പൂരില്‍ നടന്ന ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി പുരസ്‌കാരം തനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുവെന്ന് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാള സിനിമയുടെ ഭാഗമായി ഇന്ത്യയെ പ്രതിനീധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്.  ഈ പുരസ്‌കാരം നമ്മളെ ആഗോളതലത്തില്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ് ബേസില്‍ കുറിച്ചു. 

സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്‌ലിക്‌സ്, അഭിനേതാക്കള്‍, എഴുത്തുകാര്‍, സിനിമോട്ടോഗ്രാഫര്‍, അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. തന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ല- ബേസില്‍ കുറിപ്പില്‍ പറയുന്നു. 

പുരസ്‌കാരത്തിന് പിന്നാലെ ടൊവിനോ തോമസ്, സഞ്ജു സാംസണ്‍, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ ബേസിലിനെ അഭിനന്ദിച്ച് രംഗത്തെത്തി. കഴിഞ്ഞ ഡിസംബറില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.