'ചിലർ സോഷ്യൽ മീഡിയയിലൂടെ ഭിന്നിപ്പുണ്ടാക്കുന്നു, അങ്ങനെ ചെയ്യരുത്'; പത്താൻ വിവാദത്തിനിടെ ഷാരുഖ് ഖാൻ

പത്താനെക്കുറിച്ച് എടുത്തു പറയാതെയാണ് സോഷ്യൽ മീഡിയ എങ്ങനെയാണ് സമൂഹത്തെ മോശമായി ബാധിക്കുക എന്നതിനെക്കുറിച്ച് സംസാരിച്ചത്
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സംസാരിക്കുന്ന ഷാരുഖ് ഖാൻ/ ചിത്രം; പിടിഐ
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സംസാരിക്കുന്ന ഷാരുഖ് ഖാൻ/ ചിത്രം; പിടിഐ
Updated on
1 min read

ത്താൻ വിവാദം കത്തി നിൽക്കുന്നതിനിടെ സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്ന നെ​ഗറ്റിവിറ്റിയെക്കുറിച്ച് പറഞ്ഞ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് താരം സംസാരിച്ചത്. പത്താനെക്കുറിച്ച് എടുത്തു പറയാതെയാണ് സോഷ്യൽ മീഡിയ എങ്ങനെയാണ് സമൂഹത്തെ മോശമായി ബാധിക്കുക എന്നതിനെക്കുറിച്ച് സംസാരിച്ചത്. 

ഇക്കാലത്ത് കൂട്ടായ ചിന്തകൾ രൂപപ്പെടുത്തുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. സോഷ്യൽ മീഡിയയുടെ വ്യാപനം സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന വിശ്വാസത്തിന് വിരുദ്ധമായി, സിനിമയ്ക്ക് ഇപ്പോൾ അതിലും പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലരുടെ സങ്കുചിത ചിന്തകളാണ് സോഷ്യൽ മീഡിയയെ പലപ്പോഴും നയിക്കുന്നത്. സൈബറിടത്തിൽ നെ​ഗറ്റിവിറ്റി വർധിക്കുകയാണ്. അതിനാൽ ഇതിന്റെ വാണിജ്യ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  അത്തരക്കാരുടെ ശ്രമങ്ങളാണ് പൊതു അഭിപ്രായം രൂപപ്പെടുത്തുന്നതിലും ഭിന്നിപ്പിക്കുന്നതിലേക്കും നയിക്കുന്നത്. അങ്ങനെ ചെയ്യരുത്, ലോകം എന്തു തന്നെ ചെയ്താലും പോസിറ്റീവായിരിക്കും.- ഷാരുഖ് ഖാൻ പറഞ്ഞു. 

മാനുഷികമായ ദൌര്‍ബല്യങ്ങളുടെ കഥകള്‍ ഏറ്റവും ലളിതമായ ഭാഷയിലാണ് സിനിമ അവതരിപ്പിക്കുന്നത്. നമ്മെ പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ അത് സഹായിക്കുന്നു. അനുതാപത്തിന്‍റെയും ഒരുമയുടെയും സാഹോദര്യത്തിന്‍റെയുമൊക്കെ കഥകള്‍ അത് അനേകരില്‍ എത്തിക്കുന്നു. ലോകസിനിമയിലൂടെ ലോകത്തെ കണ്ടറിയല്‍ ഏറെ പ്രധാനമാണ്. വെറുതെ കണ്ടറിയല്‍ മാത്രമല്ല, മറിച്ച് വിഭിന്ന സംസ്കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളുമൊക്കെയുള്ള ജനപദങ്ങള്‍ക്ക് പരസ്പരം തിരിച്ചറിവിന്‍റെ ഒരു പാത സൃഷ്ടിക്കല്‍ കൂടിയാണ് അത്. ഇതുപോലെയുള്ള ചലച്ചിത്രോത്സവങ്ങള്‍ മുന്‍വിധികളെ തകര്‍ക്കും. സിനിമയിലൂടെ നമുക്ക് വരുന്ന തലമുറയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം. ലോകം എന്തുതന്നെ ചെയ്താലും ഞങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരും.- താരം പറഞ്ഞു. 

നാലു വർഷത്തിനുശേഷം ഷാരുഖ് ഖാന്റെ തിരിച്ചുവരവ് കുറിക്കുന്ന ചിത്രമാണ് പത്താൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങിയത്. ​'ബേഷരം രംഗ്'എന്ന ​ഗാനത്തിൽ അതീവ ​ഗ്ലാമറസ് ലുക്കിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. വൻ സ്വീകരണമാണ് ​ഗാനത്തിന് ലഭിച്ചത്. ഗാനരം​ഗത്തിലെ ഒരു ഭാ​ഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇതാണ് ഒരു വിഭാഹം ആളുകളെ ചൊടിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com