'അവർ വസ്ത്രം ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ'; പത്താൻ വിവാദത്തിൽ നടൻ ബൈജു 

അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ എന്നും പത്താൻ വിമർശകരോട് ബൈജു ചോദിക്കുന്നു
ബൈജു സന്തോഷ്/ ഫെയ്സ്ബുക്ക്, പത്താൻ ​ഗാനത്തിൽ നിന്ന്
ബൈജു സന്തോഷ്/ ഫെയ്സ്ബുക്ക്, പത്താൻ ​ഗാനത്തിൽ നിന്ന്

ഷാരുഖ് ഖാൻ ചിത്രം പത്താനിലെ ​ഗാനവും ദീപിക പദുക്കോണിന്റെ വസ്ത്രവുമെല്ലാമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള ചൂടേറിയ ചർച്ച. ദീപികയെ വിമർശിച്ചുകൊണ്ട് ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്. ഈ വിഷയത്തിൽ നടൻ ബൈജു സന്തോഷിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. അവർ ഇഷ്ടമുള്ള വസ്ത്രം ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ എന്നാണ് താരം പറഞ്ഞത്. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ എന്നും പത്താൻ വിമർശകരോട് ബൈജു ചോദിക്കുന്നു. 

‘‘അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ഇവിടെ ആര്‍ക്കാണ് ഇത്ര ....?. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ. എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് എത്തി നോക്കുന്നത്. അത് നോക്കാതിരുന്നാൽ ഈ പ്രശ്നം തീരും.’’- ബൈജു പറഞ്ഞു. പുതിയ ചിത്രം 'ആനന്ദം പരമാനന്ദത്തിന്റെ പ്രമോഷന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പത്താനിലെ ഭേഷരം രം​ഗ് എന്ന ​ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിവാദത്തിന് തുടക്കമിട്ടത്. ​ഗാനരം​ഗത്തിൽ ദീപിക ധരിച്ച വസ്ത്രത്തിന്റെ കളറാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. ചിത്രത്തിനെതിരെ ബോയിക്കോട്ട് ആഹ്വാനം പോലുമുണ്ടായി. എന്നാൽ നാലു വർഷത്തിനു ശേഷമുള്ള ഷാരുഖിന്റെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആരാധകർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com