'രാം ചരണും ജൂനിയർ എൻടിആറും ചുവടുവച്ചത് സെലൻസ്കിയുടെ കൊട്ടാരത്തിനു മുന്നിൽ'; 'നാട്ടു നാട്ടു' ​ഗാനത്തിലെ അറിയാക്കഥ

'യുക്രൈൻ പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നു സത്യത്തിൽ ആ പാട്ടിന്റെ പശ്ചാത്തലം. പാർലമെന്റ് അതിനോടുചേർന്ന് തന്നെയായിരുന്നു'
നാട്ടു നാട്ടു ​ഗാനത്തിൽ നിന്ന്, സെലൻസ്കി/ ഫെയ്സ്ബുക്ക്
നാട്ടു നാട്ടു ​ഗാനത്തിൽ നിന്ന്, സെലൻസ്കി/ ഫെയ്സ്ബുക്ക്

വർഷത്തെ ഏറ്റവും സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. രാം ചരണും ജൂനിയർ എൻടിആറും നായകരായി എത്തിയ ചിത്രം അടുത്തിടെ ​ഗോൾഡൻ ​ഗ്ലോബിലേക്ക് നോമിനേഷൻ ചെയ്യപ്പെട്ടിരുന്നു. നാട്ടു നാട്ടു എന്ന ​ഗാനത്തിനാണ് നോമിനേഷൻ ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ​ഗാനത്തിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള ഒരു രഹസ്യമാണ്. 

രാം ചരണും ജൂനിയർ എൻടിആറും ആടിത്തകർക്കുന്ന ​ഗാനത്തിന് യുക്രൈൻ പ്രസിഡന്റ് സെലന്‍സ്കിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് രാജമൗലി പറയുന്നത്. സെലന്‍സ്കിയുടെ കൊട്ടാരത്തിനു മുന്നിലായിരുന്നു ചിത്രീകരണം നടന്നത്. യുക്രൈൻ പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷൻ താരമായിരുന്നതിനാൽ ഷൂട്ടിങ്ങിനുള്ള അനുമതി പെട്ടന്ന് ലഭിച്ചെന്നും രാജമൗലി പറയുന്നത്. 

"യുക്രൈനിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത്. യുക്രൈൻ പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നു സത്യത്തിൽ ആ പാട്ടിന്റെ പശ്ചാത്തലം. പാർലമെന്റ് അതിനോടുചേർന്ന് തന്നെയായിരുന്നു. യുക്രൈൻ പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷൻ താരമായിരുന്നതിനാൽ ഷൂട്ടിങ്ങിനുള്ള അനുമതി പെട്ടന്ന് ലഭിച്ചു. രസകരമായ കാര്യം എന്താണെന്നുവെച്ചാൽ പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഒരു പരമ്പരയിൽ അദ്ദേഹം പ്രസിഡന്റ് ആയി വേഷമിട്ടിട്ടുണ്ട് എന്നുള്ളതാണ്"- ചലച്ചിത്രകാരനായ സന്ദീപ് റെഡ്ഡി വാങ്കയുമായുള്ള അഭിമുഖത്തിലാണ് രാജമൗലി ഇത് പറഞ്ഞത്. 

ചന്ദ്രബോസാണ് നാട്ടു നാട്ടു എന്ന ​ഗാനം എഴുതിയത്. എം.എം. കീരവാണി ഈണമിട്ട ​ഗാനം രാഹുൽ സിപ്ലി​ഗഞ്ചും കാല ഭൈരവയും ചേർന്നാണ് ആലപിച്ചത്. രാം ചരൺ തേജയും ജൂനിയർ എൻ.ടി. ആറും ​ഗംഭീരമാക്കിയ നൃത്തച്ചുവടുകൾ ഒരുക്കിയത് പ്രേം രക്ഷിത് ആണ്. പത്ത് കോടിയിലേറെ പേരാണ് യൂട്യൂബിൽ മാത്രം ഈ ​ഗാനം കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com