സ്റ്റൈലിഷായി ഷാരുഖ് ഖാനും ദീപികയും; പത്താനിലെ രണ്ടാമത്തെ ​ഗാനം പുറത്ത്, ഒരു മണിക്കൂറിൽ 25 ലക്ഷം കാഴ്ചക്കാർ

ആദ്യ ​ഗാനത്തിലേതുപോലെ സ്റ്റൈലിഷ് ലുക്കിലാണ് ഷാരുഖ് ഖാനെയും ദീപികയേയും കാണുന്നത്
പത്താൻ ​ഗാനത്തിൽ നിന്ന്
പത്താൻ ​ഗാനത്തിൽ നിന്ന്

ഷാരുഖ് ഖാൻ ചിത്രം പത്താനിലെ ആദ്യ ​ഗാനം ഉയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപേ രണ്ടാമത്തെ ​ഗാനം പുറത്ത്. 'കുമ്മേസേ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ​ഗാനം പുറത്തിറങ്ങി ഒരു മണിക്കൂറിൽ 25 ലക്ഷം പേരാണ് വിഡിയോ കണ്ടത്. 

ആദ്യ ​ഗാനത്തിലേതുപോലെ സ്റ്റൈലിഷ് ലുക്കിലാണ് ഷാരുഖ് ഖാനെയും ദീപികയേയും കാണുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും അതിമനോഹരമായി കാമറയിൽ പകർത്തിയിട്ടുണ്ട്. കുമാറിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് വിശാലും ശേഖറും ചേർന്നാണ്. അർജിത്ത് സിങ്ങും സുക്രിതി കക്കറും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് ​ഗാനം. 

ചിത്രത്തിലെ ആദ്യ ഭേഷരം രം​ഗ് വൻ വിവാ​ദങ്ങൾക്ക് കാരണമായിരുന്നു. ദീപികയുടെ വസ്ത്രത്തിന്റെ നിറമാണ് വിവാദങ്ങൾക്ക് കാരണമായത്. ഷാരൂഖ് ഖാൻ ചിത്രം ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പഠാൻ'. നാലു വർഷത്തിനു ശേഷമുള്ള ഷാരുഖിന്റെ തിരിച്ചുവരവാണ് ചിത്രം. ജോണ്‍ എബ്രഹാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com