മാളികപ്പുറം പോസ്റ്റർ
മാളികപ്പുറം പോസ്റ്റർ

ക്ലീൻ യു, ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ഡിസംബർ 30ന് എത്തും

ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ  അയ്യപ്പ ഭക്തന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്
Published on

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം മാളികപ്പുറത്തിന്റെ റിലീസ് തിയതി പുറത്ത്. ഡിസംബർ 30നാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ  അയ്യപ്പ ഭക്തന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്.  അയ്യപ്പനെ കാണാൻ ആഗ്രഹിച്ചിറങ്ങുന്ന ഒരു കൊച്ചു പെൺകുട്ടിയെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന വേഷത്തിൽ എത്തുക. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം എന്നിവരാണ് മറ്റ് താരങ്ങൾ. 

അടുത്തുടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറും 'ഗണപതി തുണയരുളുക' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ ഒരുക്കുന്നത്. 'കാവ്യാ ഫിലിം കമ്പനി'യുടെയും 'ആൻ മെഗാ മീഡിയ'യുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 

വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീർ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സഞ്ജയ് പടിയൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. ആൻ മെഗാ മീഡിയയാണ് ഡിസ്ട്രിബൂഷൻ. സ്റ്റണ്ട്സ്- സ്റ്റണ്ട് സിൽവ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ആർട്ട്- സുരേഷ് കൊല്ലം, മേക്ക് അപ്പ്- ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, സൗണ്ട് ഡിസൈൻ- രാജകൃഷ്ണൻ എം.ആർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com