ഷീസാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ തുനീഷ കടുത്ത വിഷാദത്തില്‍; പൊലീസ് കോടതിയില്‍

എല്ലാം അറിഞ്ഞുകൊണ്ടാണ് അവളുമായി അടുപ്പത്തിലായതും പിന്നീട് വേര്‍പിരിഞ്ഞതും.
തുനീഷ ശര്‍മ ഷീസാനൊപ്പം
തുനീഷ ശര്‍മ ഷീസാനൊപ്പം
Updated on
1 min read

മുംബൈ: മുന്‍ കാമുകന്‍ ഷീസാന്‍ ഖാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ തുനിഷ ശര്‍മ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് കോടതിയില്‍. പിരിഞ്ഞ ശേഷവും നടനൊപ്പം ഒന്നിച്ച് അഭിനയിക്കേണ്ടി വന്നത് നടിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനായി ഷീസാനെ രണ്ടു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. 

ഷീസാനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷീസാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്.'പെട്ടെന്ന് അസ്വസ്ഥയാകുന്ന പെണ്‍കുട്ടിയാണ് തുനിഷ. ഒബ്‌സസീവ്-കമ്പല്‍സീവ് ഡിസോഡര്‍ (ഒസിഡി) ഉണ്ടായിരുന്നു. ഇക്കാര്യം ഷീസാന് അറിയാം. തുനിഷയുടെ ചികിത്സയ്ക്കായി മൂന്നു ഡോക്ടര്‍മാരെ നിര്‍ദേശിച്ചത് ഷീസാന്‍ തന്നെയാണ്. എല്ലാം അറിഞ്ഞുകൊണ്ടാണ് അവളുമായി അടുപ്പത്തിലായതും പിന്നീട് വേര്‍പിരിഞ്ഞതും. വേര്‍പിരിയലിനു ശേഷവും ഷീസാനൊപ്പം എല്ലാ ദിവസം സീരിയല്‍ സെറ്റില്‍ തുനിഷ ജോലി ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തുനിഷയ്ക്ക് എല്ലാം മറക്കാന്‍ പ്രയാസമായിരുന്നു'  പൊലീസ് കോടതിയില്‍ പറഞ്ഞു.

അതേസമയം, തുനിഷയെ ഷീസാന്‍ ഖാന്‍ മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് തുനിഷയുടെ അമ്മ വനിത ശര്‍മ വെളിപ്പെടുത്തി. തുനിഷയുടെ മരണം കൊലപാതകമാകാമെന്നും മൃതദേഹം താഴെയിറക്കുമ്പോള്‍ ഷീസാന്‍ അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് താന്‍ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com