

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്ക് ഏറെ പ്രിയപ്പെട്ട വർഷമാണ് 2022. ലേഡി സൂപ്പർസ്റ്റാർ എന്ന സ്ഥാനത്തിനൊപ്പം ഭാര്യ, അമ്മ എന്നീ പദവികൾ കൂടി താരത്തിലേക്ക് എത്തിയത് ഈ വർഷമാണ്. അവസാനം പുറത്തിറങ്ങിയ കണക്റ്റ് മികച്ച അഭിപ്രായവും നേടി. ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. സംഭവബഹുലമായ വർഷമായിരുന്നു എന്നാണ് നയൻതാര കുറിച്ചത്.
നയൻതാരയുടെ കുറിപ്പ്
എനിക്ക് സംഭവബഹുലമായിരുന്നു ഈ വര്‍ഷം. ഒരുപാട് നന്ദിയുണ്ട്. 'കണക്റ്റ്' കാണുകയും പിന്തുണയ്‍ക്കുകയും ചെയ്‍ത എല്ലാ സിനിമാപ്രേമികളോടും ആരാധകരോടും നന്ദി പറയുന്നു. ഇനിയും കാണാനിരിക്കുന്നവര്‍ക്കും എന്റെ നന്ദി. ഇത്തരം വ്യത്യസ്തമായ സിനിമയിലൂടെ പ്രേക്ഷകരോടും ഞങ്ങള്‍ നീതി പുലര്‍ത്താൻ പരമാവധി ശ്രമിച്ചു. അങ്ങനെയൊരു ധാരണയോടെയാണ് ചിത്രത്തെ സമീപിച്ചതും. എന്റെ സംവിധായകൻ അശ്വിൻ ശരവണിന് വലിയ നന്ദി. എന്നെ വിശ്വസിച്ചതിനും എനിക്കൊപ്പം നിന്നതിനും നന്ദി പറയുന്നു. നിങ്ങളുടെ ഫിലിം മേക്കിങ് ലോകനിലവാരത്തിലുള്ളതാണ്. ഇനിയും നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നിര്‍മാതാവ് വിഘ്‍നേശ് ശിവനും അദ്ദേഹത്തിന്റെ ടീമിനും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇങ്ങനെ ഒരു സിനിമ തെരഞ്ഞെടുക്കുകയും അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്‍തു. സാധിക്കും വിധം ഏറ്റവും ഭംഗിയായി ചിത്രം നിര്‍മിക്കുകയും വിതരണം ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്‍തതിന് ഒരിക്കല്‍ കൂടി നന്ദി. നിങ്ങളുടെ സ്‍നേഹം, പിന്തുണ, പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നു.- നയൻതാര കുറിച്ചു.
വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഈ വർഷമാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. വൈകാതെ വാടകഗർഭപാത്രത്തിലൂടെ ഇവർക്ക് ഇരട്ടക്കുഞ്ഞ് പിറന്നു. ഷാരുഖ് ഖാന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് താരമിപ്പോൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates