'അച്ഛന്റെ കട്ടിലിന് അടുത്തായി ലതാജിയുടെ ഫോട്ടോ, എന്നും ഉറക്കമുണര്‍ന്നിരുന്നത് ആ മുഖം കണ്ട്'; എആര്‍ റഹ്മാന്‍

ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

താ മങ്കേഷ്‌കറെ അനുസ്മരിച്ച് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇന്ത്യയുടെ വാനമ്പാടിയെ അനുസ്മരിച്ചത്. ദഃഖകരമായ ദിനം എന്നു പറഞ്ഞുകൊണ്ടാണ് റഹ്മാന്‍ വിഡിയോ ആരംഭിച്ചത്. ഗായിക മാത്രമല്ല ഇന്ത്യയുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും ഹിന്ദി, ഉറുദു ബംഗാളി കവിതകളുടെ അത്മാവു കൂടിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 

എനിക്ക് ലതാ മങ്കേഷ്‌കറുമായുള്ള അനുഭവം അച്ഛനില്‍ നിന്നാണ് തുടങ്ങുന്നത്. ഞാന്‍ ചെറുതായിരിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അദ്ദേഹത്തിന്റെ കട്ടിലിന് അടുത്തായി ലതാജിയുടെ ഒരു ചിത്രമുണ്ടായിരുന്നു. ആ മുഖം കണ്ടുകൊണ്ടാണ് അച്ഛന്‍ എഴുന്നേല്‍ക്കുന്നത്. അതില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ട് റെക്കോര്‍ഡിങ്ങിന് പോകും. അവിടെ നിന്നാണ് അത് ചതുടങ്ങുന്നത്. പിന്നീട് എനിക്കും ലഭിച്ചു. ലതാജിക്കൊപ്പം കുറച്ച് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ എനിക്കായി. അവര്‍ക്കൊപ്പം പാടി, ഷോകളില്‍ ഒന്നിച്ച് പെര്‍ഫോം ചെയ്തു.- എആര്‍ റഹ്മാന്‍ പറയുന്നു. 

പാട്ടു പാടുന്നതിനെ ഒരിക്കലും ഞാന്‍ സീരിയസായി എടുത്തിട്ടില്ല. ഞാന്‍ എപ്പോഴും എന്നെ തകണ്ടിരുന്നത് സംഗീരസംവിധായകനായിട്ടാണ്. ഒരിക്കല്‍ വൈകുന്നേരം നാലു മണിക്ക് പ്രാക്റ്റീസ് കഴിഞ്ഞ് അവര്‍ റൂമിലേക്ക് മടങ്ങി. റൂമിന് സമീപത്തിലൂടെ പോയ ഞാന്‍കേട്ടത് വളരെ പതുക്കെ ലതാജി പാടുന്നത്. ഷോയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പായിരുന്നു. ഈ സംഭവം എന്റെ ജീവിതം മാറ്റി. അതിനു ശേഷം പ്രാക്റ്റീസ് ചെയ്തതിനു ശേഷം മാത്രമേ ഞാന്‍ ഷോയ്ക്ക് കയറിയിരുന്നത്. ഒരിക്കല്‍ ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചു. പണ്ട് നൗഷാദ് സാര്‍ 11 ദിവസം പ്രാക്റ്റീസ് ചെയ്യിച്ചിരുന്നു . ഓരോ പാട്ടും എത്രത്തോളം സമയവും അത്മാര്‍ത്ഥതയോടെയുമാണ് ചെയ്യുന്നതെന്ന് അപ്പോഴെ മനസിലാകൂ എന്നായിരുന്നു ലതാജിയുടെ മറുപടി- എആര്‍ റഹ്മാന്‍ പറഞ്ഞു. ലതാ മങ്കേഷ്‌കറിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദില്‍ സെ സിനിമയിലെ ജിയാ ചലേ ഉള്‍പ്പടെ കുറച്ച് സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com