ഇത് മീര ജാസ്മിനുള്ള പിറന്നാൾ സമ്മാനം; മകളുടെ ആദ്യത്തെ പോസ്റ്റർ പുറത്തുവിട്ട് സത്യൻ അന്തിക്കാട്

'ജനജീവിതം സാധാരണ നിലയിലാവുന്നതിനായാണ് കാത്തിരുന്നതെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ മകൾ തിയറ്ററിലെത്തും'
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

യറാമിനേയും മീര ജാസ്മിനേയും പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് മകൾ. വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ സിനിമയിലേക്ക് തിരിച്ചെത്തുന്നതിനാൽ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ഇപ്പോൾ മീരയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. തൻെറ നായികയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സത്യൻ അന്തിക്കാട് തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

ജനജീവിതം സാധാരണ നിലയിലാവുന്നതിനായാണ് കാത്തിരുന്നതെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ മകൾ തിയറ്ററിലെത്തും എന്നുമാണ് അദ്ദേഹം കുറിച്ചു. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. തന്റെയും നിങ്ങളുടേയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം

'മകൾ' ഒരുങ്ങുകയാണ്. 
കോവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. 
വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി.
തിയേറ്ററുകളും സജീവമാകുന്നു. 
കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. 
'മകൾ' കാത്തിരുന്നത് അതിനു വേണ്ടിയാണ്. 
നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്.  എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു. 
ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം 'മകളി'ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com