ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാൻ പറ്റുന്നില്ല, ഒപ്പം നിന്നത് സത്യം നിന്റെ ഭാഗത്താണെന്ന തിരിച്ചറിവിൽ: രഞ്ജു രഞ്ജിമാർ 

നടിക്ക് നീതി ലഭിച്ചില്ലെങ്കിൽ ഇവിടെ നിയമം നടപ്പിലാക്കാൻ സാധ്യമല്ല എന്നുറപ്പിക്കാമെന്നാണ് രഞ്ജുവിന്റെ വാക്കുകൾ
ചിത്രം : ഫേസ്ബുക്ക്
ചിത്രം : ഫേസ്ബുക്ക്

ഞ്ച് വർഷത്തെ തന്റെ അതിജീവനത്തെക്കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടിക്കാപ്പം നിന്നത് സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും പലപ്പോഴും  ജീവിതം  വഴിമുട്ടുന്ന  അവസ്ഥവരെ  വന്നിട്ടുണ്ടെന്നും രഞ്ജു സോഷ്യൽമീഡിയയിൽ കുറിച്ചു. പലയിടങ്ങളിൽ  നിന്നും വിമര്ശനങ്ങൾ  അനുഭവിക്കേണ്ടി വന്നെന്നും വർക്കുകൾ മുടക്കാൻ തുടങ്ങിയെന്നും അർ കുറിച്ചു. നടിക്ക് നീതി ലഭിച്ചില്ലെങ്കിൽ ഇവിടെ നിയമം നടപ്പിലാക്കാൻ സാധ്യമല്ല എന്നുറപ്പിക്കാമെന്നാണ് രഞ്ജുവിന്റെ വാക്കുകൾ. 

രഞ്ജു രഞ്ജിമാറിന്റെ കുറിപ്പ്

എന്റെ മക്കൾക്ക്, 
നീ  തനിച്ചല്ല  നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി  തുഴയാൻ  നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ, പലപ്പോഴും  ജീവിതം  വഴിമുട്ടുന്ന  അവസ്ഥവരെ  വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത്  സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്, അതുകൊണ്ടു തന്നെ  പലയിടങ്ങളിൽ  നിന്നും വിമര്ശനങ്ങൾ  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ചിലർ എന്നെ വിളിക്കാതായി, വർക്കുകൾ മുടക്കാൻ തുടങ്ങി, ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ  കൈ പിടിച്ചത്  നീതിക്ക്  വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു, നീ  വിശ്വസിക്കുക നീ  തനിച്ചല്ല, പലപ്പോഴും  പല  സത്യങ്ങളും  വിളിച്ചു കൂവാൻ  പലരും  മടിക്കുന്നത്  ജീവനിൽ  പേടിച്ചിട്ടാ,
ഇന്നും ആ ദിവസം  ഓർക്കുമ്പോൾ കരയാതിരിക്കാൻ  പറ്റുന്നില്ല, കുറെ നാളുകൾക്കു ശേഷം  നമ്മൾ  കാണാം എന്ന് പറഞ്ഞ  ആ ദിവസം, ചാനലുകളിൽ  വാർത്ത വന്നു നിറയുമ്പോൾ അത്  നീ  ആയിരുന്നു എന്നറിഞ്ഞ നിമിഷം  മുതൽ  നിനക്ക് നീതി  ലഭിക്കും  വരെ  നിന്നോടൊപ്പം നില കൊള്ളാൻ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാർഥന love you my പോരാളി,ഇതിൽ  നിനക്ക് നീതി  ലാഭിച്ചില്ലെങ്കിൽ  ഇവിടെ നിയമം  നടപ്പിലാക്കാൻ സാധ്യമല്ല  എന്നുറപ്പിക്കാം, കേരള  govt, ലും indian നീതിന്യായത്തിലും  ജനങ്ങൾക്കുള്ള  പ്രതീക്ഷ  ഇല്ലാണ്ടാവും, സത്യം  ജയിക്കണം

നടിയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ് 

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കു വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. 

നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെനിൽക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com