അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്, പെപ്പെയുടെ റോളിൽ അർജുൻ ദാസ്, പറയുന്നത് ​ഗോവൻ കഥ

ആന്റണി വർ​ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രമായിട്ടാകും അർജുൻ എത്തുക
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മിഴ് താരം അർജുൻ ദാസ് ബോളിവുഡിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അർജുന്റെ അരങ്ങേറ്റം. ആന്റണി വർ​ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രമായിട്ടാകും അർജുൻ എത്തുക. 

കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉൾനാടൻ ​ഗോവയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതൊരു റീമേക്കല്ലെന്നും ലിജോ ജോസ് ചിത്രം ഉൾക്കൊണ്ടുള്ള തന്റെ വ്യാഖ്യാനമായിരിക്കും ഈ ചിത്രത്തിന്റേതെന്നും മധുമിത പറയുന്നു. സേവ്യർ എന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര്. സേവ്യർ ആകാൻ അർജുൻ ദാസ് അല്ലാതെ മറ്റൊരു നടനില്ല എന്നാണ് മധുമിത പറയുന്നത്. 

അങ്കമാലി ഡയറീസ് പോലൊരു മികച്ച സിനിമയുടെ റീമേക്കിലൂടെ ബോളിവുഡിലേക്ക് അരങ്ങേറുന്നതിൽ സന്തോഷമുണ്ടെന്ന് അർജുൻ ​ദാസ് പറഞ്ഞു. ഇതിലും മികച്ചൊരു തുടക്കം തനിക്ക് കിട്ടാനില്ല. ചിത്രത്തിന് വ്യത്യസ്തമായ രീതിയിലാണ് മധുമിത അവതരിപ്പിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്. റിലീസ് തിയതി  ഉടൻ പ്രഖ്യാപിക്കും. 

ലോകേഷ് കനകരാജ് ചിത്രങ്ങളിലൂടെയാണ് അർജുൻ ദാസ് ശ്രദ്ധിക്കപ്പെടുന്നത്. കൈതിയിൽ പ്രധാന വേഷത്തിൽ അർജുൻ എത്തിയിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും പ്രധാന വേഷത്തിലെത്തി. വിക്രത്തിലും അർജുന്റെ സാന്നിധ്യമുണ്ടായിരുന്നു. 

അങ്കമാലിയെ പശ്ചാത്തലമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കിയ ചിത്രം പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചാണ് ഒരുക്കിയത്. ചിത്രം വൻ വിജയമായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com