കൃത്യമായി നികുതിയടച്ചു; ആശീർവാദ് സിനിമാസിനെ തേടി അം​ഗീകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 05:20 PM  |  

Last Updated: 02nd July 2022 05:21 PM  |   A+A-   |  

aashirvad_cinemas_1

ആന്റണി പെരുമ്പാവൂർ, മോഹൻലാൽ

 

നിരവധി ബി​ഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിച്ച നിർമാണ കമ്പനിയായ ആശീർവാദ് സിനിമാസിനെ തേടി ഇന്ത്യാ ​ഗവൺമെന്റിന്റെ അം​ഗീകാരം. കൃത്യമായി നികുതിയടച്ചതിനാണ് അം​ഗീകാരം. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. 

നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. "നന്ദി, ഇന്ത്യാ ​ഗവൺമെന്റ്. നിങ്ങളോടൊപ്പം നടക്കാനും രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാകാനും ഞങ്ങളെ അനുവദിച്ചതിന് ഞങ്ങൾ അഭിമാനിക്കുന്നു", എന്നാണ് സോഷ്യൽമീഡിയയിൽ ആശീർവാദ് സിനിമാസ് കുറിച്ചത്. 

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 12ത് മാൻ ആണ് ആശീർവാദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ഈ വാർത്ത കൂടി വായിക്കാം 'വിവാഹ ആവാഹനം'; 'ഗുപ്‍തേട്ടൻ' ആയി അ‍ജു വർ​ഗീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ