മാത്യു-നസ്‌ലിൻ ഹിറ്റ് ജോഡി വീണ്ടും, പാന്‍-ഇന്ത്യന്‍ സിനിമ; 'നെയ്മർ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 03:05 PM  |  

Last Updated: 02nd July 2022 03:05 PM  |   A+A-   |  

mathew_nasleen

ചിത്രം: ഫേയ്സ്ബുക്ക്

 

മാത്യു-നസ്‌ലിൻ ഹിറ്റ്  കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ പാന്‍-ഇന്ത്യന്‍ സിനിമ നെയ്മറിന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ പത്മ ഉദയ് നിർമിക്കുന്ന ചിത്രമാണിത്. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ബ്രസീൽ ഫുട്ബോൾ ഫാൻസ് ക്ലബിലെ അംഗങ്ങളാണെന്നും അതുകൊണ്ടാണ് സിനിമയ്ക്ക് 'നെയ്മർ' എന്ന പേരിട്ടിരിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. 

പ്രേക്ഷകർ ഇതുവരെ കണ്ട് പരിചയിച്ച മാത്യു-നസ്‌ലിൻ കഥാപാത്രങ്ങളില്‍ നിന്നും തീർത്തും വ്യത്യസ്തമായാണ് ഇരുവരും ‘നെയ്മറി’ല്‍ എത്തുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ‘ജില്ല’, ‘ഗപ്പി’, ‘സ്റ്റൈൽ’, ‘അമ്പിളി’, 'ഹാപ്പി വെഡിങ്’ എന്നീ ചിത്രങ്ങളുടെ അസോഷ്യേറ്റ് ആയും, ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന്റെ  കോ–ഡയറക്ടറായും പ്രവർത്തിച്ച സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്  ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. ഒരു മുഴുനീള എന്റർടെയ്നറായി ആണ് ചിത്രം ഒരുങ്ങുന്നത്. 

ഷാൻ റഹ്മാൻ ‘നെയ്മറി’നു വേണ്ടി സംഗീതമൊരുക്കുന്നു. ഫിനിക്സ് പ്രഭുവാണ് ‘നെയ്മറി’നു വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ആൽബി ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ, നൗഫൽ അബ്ദുള്ള എഡിറ്റിങ് നിർവഹിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'മൂന്നു പ്രാവശ്യം വിവാഹത്തിനൊരുങ്ങി, എന്നെയും മക്കളേയും ദൈവം രക്ഷിച്ചു'; സുസ്മിത സെന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ