വിഖ്യാത സംവിധായകന്‍ തരുണ്‍ മജുംദാര്‍ അന്തരിച്ചു

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് 1990ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കൊല്‍ക്കത്ത; വിഖ്യാത ബംഗാളി സംവിധായകന്‍ തരുണ്‍ മജുംദാര്‍ അന്തരിച്ചു. 92 വയസായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയോടെയായിരുന്നു മരണം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 

ആരോഗ്യസ്ഥിതി മെച്ചെപ്പെട്ടെങ്കിലും ഇന്നലെയോടെ അവസ്ഥ മോശമായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യവര്‍ഗ്ഗത്തിന്റെ ജീവിതവും പ്രതിസന്ധികളുമെല്ലാം മനോഹരമായ കഥകളിലൂടെ സിനിമാപ്രേമികളില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 

1931 ജനുവരി 7ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലാണ് ജനനം. സച്ചിന്‍ മുഖര്‍ജി, ദിലീപ് മുഖര്‍ജി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. 1959ല്‍ പുറത്തിറങ്ങിയ ചൗവ്വ പാവയാണ് ആദ്യ ചിത്രം. കള്‍ട്ട് ക്ലാസിക്‌സ് ആയി കണക്കാക്കുന്ന കന്‍ചേര്‍ സ്വര്‍ഗോ, നിമന്ത്ര, ഗണദേവത, അരണ്യ ആമര്‍ എന്നീ സിനിമകളിലൂടെ നാല് ദേശിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് 1990ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com