കൈതി ഹിന്ദിയിലേക്ക്, നായകനായും സംവിധായകനായും അജയ് ദേവ്​ഗൺ

ഭോല എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം അറിയിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈതി. 2019ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയം നേടിയിരുന്നു. ഇപ്പോൾ ചിത്രം ഹിന്ദിയയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. നടൻ അജയ് ദേവ്​ഗൺ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. 

അജയ് ദേവ്​ഗൺ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ആക്ഷൻ പറയാനുള്ള നേരമായി എന്ന അടിക്കുറിപ്പിൽ കാമറയ്ക്കു പിന്നിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ഭോല എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം അറിയിച്ചു. കാർത്തി അവതരിപ്പിച്ച ഡില്ലി എന്ന കഥാപാത്രമായും അജയ് ദേവ്​ഗൺ തന്നെയാവും എത്തുക. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച സിനിമ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com