'സൗബിനെ ഞാൻ ചീത്ത പറഞ്ഞിട്ടില്ല, അത് വ്യാജപ്രചാരണം'; ഒമർ ലുലു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 11:10 AM  |  

Last Updated: 04th July 2022 11:12 AM  |   A+A-   |  

soubin_omar_lulu

ചിത്രം: ഫേയ്സ്ബുക്ക്

 

ടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ട് പോസ്റ്റിട്ടത് താൻ അല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു. സൗബിനെ ചീത്തവിളിച്ചുകൊണ്ടുള്ള സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് വിശദീകരണവുമായി ഒമർ രം​ഗത്തെത്തിയത്. തന്റെ ഫെയ്സ്‌ബുക് പേജ് മാനേജ് ചെയ്യുന്നവർ അവർ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് അറിയില്ലെന്നും തന്റെ പേജിൽ അത്തരമൊരു പോസ്റ്റ് കണ്ടിട്ടില്ലെന്നുമാണ് ഒമർ കുറിച്ചത്. സ്ക്രീൻ ഷോട്ട് ആരോ മനഃപൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഒമർ ലുലുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്നലെ മുതൽ ചില സുഹൃത്തുക്കൾ ഒരു സ്ക്രീൻ ഷോട്ട് അയച്ചു തന്ന് എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന ചോദിക്കുന്നുണ്ട്. അപ്പോഴാണ് സിനിമാതാരം സൗബിൻ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ടുള്ള ആ പോസ്റ്റിനെക്കുറിച്ച് ഞാൻ അറിയുന്നത്. എന്റെ ഫെയ്സ്‌ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്. അവർ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ പേജിൽ അത്തരമൊരു പോസ്റ്റ് ഞാൻ കണ്ടിട്ടില്ല. ഈ സ്ക്രീൻ ഷോട്ട് ആരോ മനഃപൂർവം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്.

ഈ വാർത്ത കൂടി വായിക്കാം  

ആദ്യ 'ലേഡി ബിഗ് ബോസ്', മലയാളം സീസണ്‍ 4 വിജയി ദില്‍ഷ പ്രസന്നന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ