പുഷ്പയെ കുടുക്കാൻ ഫഹദിന് കൂട്ടായി വിജയ് സേതുപതിയും; രണ്ടാം ഭാ​ഗത്തിൽ മക്കൾ സെൽവൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 01:07 PM  |  

Last Updated: 05th July 2022 01:07 PM  |   A+A-   |  

vijay_sethupathi_in_pushpa

ഫഹ​ദ്, അല്ലു അർജുൻ, വിജയ് സേതുപതി

 

ല്ലു അർജുന്റെ പുഷ്പ 2ൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ഭാ​ഗമാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രം ഇപ്പോഴും സസ്പെൻസായി നിലനിൽക്കുകയാണ്. ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോ​ഗി​ക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

പുഷ്പയുടെ ആദ്യഭാ​ഗത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് വിജയ് സേതുപതിയെയാണ്. പക്ഷെ പിന്നീട് ആ കഥാപാത്രം ഫഹദിലെത്തി. ‘പുഷ്പ 2: ദ് റൂൾ’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വൻ ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. 

കെജിഎഫ് 2 വമ്പൻ വിജയമായതിന്റെ പശ്ചാത്തലത്തിൽ വലിയ തയാറെടുപ്പുകളുമായാണ് അല്ലു അർജുന്റെ പുഷ്പ 2 വരുന്നത്. നേരത്തെ തിരക്കഥ മെച്ചപ്പെടുത്തുന്നതിനായി സിനിമയുടെ ചിത്രീകരണം തന്നെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. 100 ദിവസമാണ് പുഷ്പ 2നു വേണ്ടി അല്ലു അർജുൻ നീക്കിവെച്ചിരിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗം ഹിന്ദിയിലുൾപ്പടെ തകർപ്പൻ വിജയമായിരുന്നു. ആന്ധ്രാപ്രദേശിലെ രക്തചന്ദനക്കടത്തുകാരൻ പുഷ്പരാജിൻറെ കഥയുമായി എത്തിയ ചിത്രം ഹിന്ദിയിൽ നിന്ന് മാത്രം 200 കോടി രൂപയാണ് നേടിയത്.

ഈ വാർത്ത കൂടി വായിക്കാം  

തവളയുടെയും തേളിന്റെയും കഥ പറഞ്ഞ് ആലിയ; 'ഡാർലിംഗ്സ്' ടീസർ 
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ