"കടൽ പോരാളികൾ, ഇവരാണ് ഹീറോസ്; ഇവരുടെ തൊഴിലാണ് ഞങ്ങൾക്ക് പറഞ്ഞുതന്നത്": ഷൈൻ ടോം ചാക്കോ 

അടിത്തട്ടിനായി പ്രവർത്തിച്ച റിയൽ ഹീറോസിനുള്ള നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന 'അടിത്തട്ട്'. പൂർണമായും നടുക്കടലിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചതിന് പിന്നാലെ അടിത്തട്ടിനായി പ്രവർത്തിച്ച റിയൽ ഹീറോസിനുള്ള നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. 

ഇവരാണ് ശെരിക്കുമുള്ള ഹീറോസ്... കടൽ പോരാളികൾ !ഇവരില്ലായിരുന്നെങ്കിൽ അടിത്തട്ട് ഒരിക്കലും സിനിമയാക്കാൻ പറ്റില്ലായിരുന്നു...
ഇവരുടെ തൊഴിലാണ് ഞങ്ങൾക്ക് പറഞ്ഞുതന്നത്...‌‌, ഷൈൻ ഫേസ്ബുക്കിൽ കുറിച്ചു. ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനായിൽ ഫിലിംസ് എന്നീ ബാനറുകളിൽ സൂസൻ ജോസഫും സിൻട്രീസ്സതും ചേർന്നാണ് നിർമിച്ചത്

ഷൈൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ

ഇവരാണ് ശെരിക്കുമുള്ള ഹീറോസ്...
കടൽ പോരാളികൾ !
ഇവരില്ലായിരുന്നെങ്കിൽ അടിത്തട്ട് ഒരിക്കലും സിനിമയാക്കാൻ പറ്റില്ലായിരുന്നു...
ഇവരുടെ തൊഴിലാണ് ഞങ്ങൾക്ക് പറഞ്ഞുതന്നത്...
അടിത്തട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് മുതൽ ഇവരൊപ്പമുണ്ട് കൂടെ... 
മാനസികവും ശാരീരികവുമായി കരുത്ത് പകർന്ന് നൽകിക്കൊണ്ട്..
ഇവർ വീശുന്ന വലയുടെ ഒപ്പം കൂടിയാണ് ഞങ്ങൾ രാവും പകലും ഷൂട്ട്‌ ചെയ്തിരുന്നത്... 
കടലിൽ ഷൂട്ട്‌ ചെയ്യുമ്പോൾ ഉണ്ടാവുന്ന ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഞങ്ങൾക്ക് വേണ്ടുന്ന എല്ലാ സഹായങ്ങൾക്കും ഇവർ കൂടെ ഉണ്ടായിരുന്നു...
അത്രയും ബുദ്ധിമുട്ടും സാഹസികതയും നിറഞ്ഞ ജോലിയാണ് ദൈനന്ദിനം ഇവർ ചെയുന്നത്...
ഈ സുഹൃത്തുക്കളാണ്  മത്സ്യത്തൊഴിലാളികൾ...
സിനിമ റിലീസ് ആയ ഈ വേളയിൽ ഞങ്ങൾക്ക് കിട്ടുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങളിൽ ഓർമ്മിക്കപ്പെടേണ്ടത് ഇവരാണ് ശരിക്കുള്ള നായകൻമാർ എന്നാണ് ! ❤

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com