നടി അപൂർവ്വ ബോസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വിഡിയോ

ധിമന്‍ തലപത്രയാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

നടി അപൂര്‍വ്വ ബോസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ധിമന്‍ തലപത്രയാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്. ശനിയാഴ്ചയായിരുന്നു വിവാഹനിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

നേരത്തെ വിവാഹത്തിന് ഒരുങ്ങുന്ന വാർത്ത അപൂർവ്വ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ധിമൻ പ്രപ്പോസ് ചെയ്യുന്നതിന്റെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ചാണ് ആരാധകരെ സന്തോഷ വാർത്ത അറിയിച്ചത്. 

കൊച്ചി സ്വദേശിയായ അപൂർവ്വ ബോസ് മലര്‍വാടി ആർട്‌സ് ക്ലബിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് പ്രണയം, പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ നിന്ന് ഇടവേളയെടുത്ത അപൂർവ്വ ഇപ്പോൾ യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റാണ്. ന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. ജോലിസംബന്ധമായി സ്വിറ്റ്‌സർലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com