'അടിയും ഇടിയും ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു'; കോളജ് വിദ്യാർത്ഥിയായി ആന്റണി വർ​ഗീസ്; 'ഓ മേരി ലൈല' പോസ്റ്റർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 11:24 AM  |  

Last Updated: 10th July 2022 11:24 AM  |   A+A-   |  

antony_varghese_new_movie

ചിത്രം: ഫേയ്സ്ബുക്ക്

 

ന്റണി വർ​ഗീസ് നായകനായി എത്തുന്ന ഓ മേരി ലൈല സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കാമ്പസ് പ്രണയം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി വർ​ഗീസിന്റെ സഹപാഠിയായ അഭിഷേക് കെഎസ് ആണ്. റൊമാന്റിക് ലുക്കിലുള്ള പോസ്റ്റർ രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം പങ്കുവച്ചത്. 

'അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു.. ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടമല്ലാത്തെ?' - എന്നാണ് താരം കുറിച്ചത്. വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ ആണ് നായികയായി എത്തുന്നത്. 

ആൻറണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓ മേരി ലൈല' യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പോസ്റ്ററിൽ റൊമാന്റിക് ലുക്കിൽ ആണ് ആന്റണി. ഒരു കോളേജ്‌ വിദ്യാർത്ഥിയായിട്ടാണ് ആൻറണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. 

ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഡോ.പോൾസ് എൻറർടെയ്ൻമെൻറ്സിൻറെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് ആണ്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ബബ്ലു അജു.  ആൻറണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. പി ആർ ഒ ശബരി.

ഈ വാര്‍ത്ത കൂടി വായിക്കൂ

'അഭിനയത്തിൽ മാത്രമല്ല മനുഷ്യത്വത്തിലും ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാണ്'; ഹരീഷ് പേരടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ